#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക
Apr 30, 2024 08:14 AM | By Athira V

കൊച്ചി: ( www.truevisionnews.com  ) ‌എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക. 51 പേർക്കാണ് ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഇതുവരെ രോഗം ബാധിച്ചത്. പഞ്ചായത്ത് അടിയന്തര അവലോകനയോഗം വിളിച്ചു.

പെരുമ്പാവൂരിലും എറണാകുളത്തുമായി വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി നിരവധി വേങ്ങൂർ സ്വദേശികൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ പതിനേഴാം തിയ്യതിയാണ്.

പിന്നീടങ്ങോട്ട് രോഗം പടർന്നു. അതിനിടയാക്കിയത് കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുളം ശുചീകരിക്കാൻ വൈകിയതാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

പഞ്ചായത്ത് അധികൃതരെ കുറിച്ചും ജല അതോറ്റിറ്റിയെ കുറിച്ചും മാത്രമല്ല നാട്ടുകാർക്ക് പരാതി. രോഗം പടർന്നിട്ടും വേണ്ടത്ര മുന്നറിയിപ്പുകളോ ബോധവത്കരണ നടപടികളോ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഭയം വേണ്ടെന്നും കരുതലാണ് വേണ്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. അവലോകന യോഗത്തിൽ കൂടുതൽ നടപടികൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

#jaundice #spreading #51 #cases #two #weeks #vengur #panchayat

Next TV

Related Stories
#VDSatheesan | സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല - വി ഡി സതീശൻ

May 21, 2024 12:26 PM

#VDSatheesan | സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല - വി ഡി സതീശൻ

പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത്...

Read More >>
#arrest |  നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

May 21, 2024 12:23 PM

#arrest | നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

ഭാര്യയുടെ പരാതിയിൽ വളയം പോലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ്...

Read More >>
#KottiyoorVaisakhaMahotsav | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം; നെയ്യാട്ടവും വാൾ വരവും ഇന്ന്

May 21, 2024 12:18 PM

#KottiyoorVaisakhaMahotsav | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം; നെയ്യാട്ടവും വാൾ വരവും ഇന്ന്

രാത്രി പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിക്ക് ശേഷം കൊട്ടിയൂരിൽ...

Read More >>
#death |  മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

May 21, 2024 11:46 AM

#death | മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം...

Read More >>
#KSudhakaran | ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം - ഇ പി ജയരാജന്‍

May 21, 2024 11:45 AM

#KSudhakaran | ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം - ഇ പി ജയരാജന്‍

പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത...

Read More >>
#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

May 21, 2024 11:31 AM

#FoodPoison | ചപ്പാത്തി കഴിച്ച് രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടി

ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട...

Read More >>
Top Stories