#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം
Apr 30, 2024 07:58 AM | By Athira V

ആലപ്പുഴ: മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച് ഉത്തരവായി. മേയ് എട്ട് വരെയാണ് നിരോധനം.

കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം.

ഈ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതും ആയതിലേയ്ക്ക് സ്ക്വാഡ് രൂപീകരിച്ച് കർശന പരിശോധനകൾ നടത്തേണ്ടതുമാണ്.

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും മേൽനോട്ടവും നടത്തേണ്ടതാണ്.

#local #ban #alappuzha #sale #duck #chicken #meat #eggs #due #birdflu

Next TV

Related Stories
#missing |   രണ്ട് പെൺകുട്ടികളെ കാണാതായതായി  പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

May 17, 2024 07:41 PM

#missing | രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അറസ്റ്റിലായ രാജേഷിന് ജാമ്യം

May 17, 2024 07:40 PM

#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അറസ്റ്റിലായ രാജേഷിന് ജാമ്യം

ഇത് നിയമ വിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേഷ്...

Read More >>
otterattack|നീര്‍നായ ആക്രമണം; നാല് കുട്ടികള്‍ക്ക് കടിയേറ്റു

May 17, 2024 07:37 PM

otterattack|നീര്‍നായ ആക്രമണം; നാല് കുട്ടികള്‍ക്ക് കടിയേറ്റു

മലപ്പുറം ചീക്കോട് ഇരട്ട മുഴി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് നീര്‍നായയുടെ...

Read More >>
#veenageorge | 'ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം..', ജാഗ്രത പുലർത്തണമെന്ന് മന്ത്രി; 'ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം '

May 17, 2024 07:34 PM

#veenageorge | 'ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം..', ജാഗ്രത പുലർത്തണമെന്ന് മന്ത്രി; 'ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം '

പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി...

Read More >>
#Umaibadeath | മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്': മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു

May 17, 2024 07:23 PM

#Umaibadeath | മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്': മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണം ആരംഭിച്ചു

കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, നഴ്‌സിംഗ് സൂപ്രണ്ട്, മേട്രന്‍മാര്‍ എന്നിവരുടെ മൊഴിയും സംഘം...

Read More >>
#calicutuniversity| കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഇത് ചരിത്രനേട്ടം:   23 ദിവസത്തെ റെക്കോർഡ് വേഗതയിൽ ബിരുദഫലം

May 17, 2024 07:22 PM

#calicutuniversity| കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഇത് ചരിത്രനേട്ടം: 23 ദിവസത്തെ റെക്കോർഡ് വേഗതയിൽ ബിരുദഫലം

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ നടപടിക്രമങ്ങള്‍ ആധുനികവത്കരിച്ചാണ് കുതിപ്പ്...

Read More >>
Top Stories