#denguefever | ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത കൂടുതൽ, ജാഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്‌

#denguefever | ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത കൂടുതൽ, ജാഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്‌
Apr 17, 2024 12:41 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്.

അതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.

കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗലക്ഷണങ്ങള്‍

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു.

പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

ധാരാളം പാനീയങ്ങള്‍ കുടിക്കുക

ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുത്.

കൊതുകിനെ അകറ്റുക ഏറ്റവും പ്രധാനം

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. അതിനാല്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്.

ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.

#possibility #denguefever #spreading #more #healthdepartment #needs #cautious

Next TV

Related Stories
#udf |വിവാദങ്ങൾ അവസാനിക്കാതെ വടകര; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

Apr 30, 2024 07:00 AM

#udf |വിവാദങ്ങൾ അവസാനിക്കാതെ വടകര; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നടപടി....

Read More >>
#AryaRajendran |കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

Apr 30, 2024 06:42 AM

#AryaRajendran |കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം....

Read More >>
#kseb |തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Apr 30, 2024 06:40 AM

#kseb |തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ...

Read More >>
#temperature |ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദ്ദേശം

Apr 30, 2024 06:32 AM

#temperature |ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദ്ദേശം

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്....

Read More >>
#KPCC |എത്ര സീറ്റ് കിട്ടും, ചർച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങൾ; കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

Apr 30, 2024 06:28 AM

#KPCC |എത്ര സീറ്റ് കിട്ടും, ചർച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങൾ; കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ...

Read More >>
#murder |വാക്കുതർക്കത്തിനെ തുടർന്ന് യുവാവിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊന്നു, പ്രതി  കസ്റ്റഡിയിൽ

Apr 30, 2024 06:17 AM

#murder |വാക്കുതർക്കത്തിനെ തുടർന്ന് യുവാവിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊന്നു, പ്രതി കസ്റ്റഡിയിൽ

ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയിൽ അയ്യപ്പനെ വിളിക്കാൻ വന്ന മകനെ സുനിൽ...

Read More >>
Top Stories