#Murderattempt | പെട്രോൾ ഒഴിച്ച് യുവതിയെയും മകനെയും കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

#Murderattempt | പെട്രോൾ ഒഴിച്ച് യുവതിയെയും മകനെയും കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Apr 17, 2024 10:50 AM | By VIPIN P V

അടൂർ (പത്തനംതിട്ട): (truevisionnews.com) പോലീസ് സ്റ്റേഷനിൽ പരാതി നൽകി ജയിലിലാക്കിയ വൈരത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

അടൂർ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേവീട്ടിൽ രതീഷി(39)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം.

ഏഴംകുളം വയല സ്വദേശിനിയെയും മകനെയും വീട്ടിൽ അതിക്രമിച്ച് കയറി പ്രതി മർദിച്ചു. അരമണിക്കൂർ കഴിഞ്ഞ് കുപ്പിയിൽ നിറച്ച പെട്രോളുമായി എത്തുകയായിരുന്നു.

പെട്രോൾ യുവതിയുടെയും മകന്റെയും ശരീരത്ത് ഒഴിച്ച് ലൈറ്റർ എടുത്ത് കത്തിക്കും എന്ന് ഭീഷണി മുഴക്കി തിരികെ പോകുകയായിരുന്നു. തുടർന്ന് യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

രതീഷും യുവതിയും മുൻപ് സുഹൃത്തുക്കളായിരുന്നു. അകൽച്ചയെ തുടർന്ന് 2023-ൽ തന്നെ ഉപദ്രവിച്ചു എന്ന യുവതിയുടെ പരാതിയിൽ രതീഷിനെ അടൂർ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ്‌ ചെയ്യുകയും ചെയ്തിരുന്നു.

ഇതിെൻറ വിരോധമാണ് യുവതിയെ ഇപ്പോൾ ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 23-ന് രാത്രി അടൂർ പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്തുകൂടി കടന്നുപോകുന്ന 110 കെ.വി. വൈദ്യുതി ലൈനിെൻറ ടവറിൽ കയറി ആത്മഹത്യാ ഭീഷണി ഉയർത്തിയ ആളാണ് രതീഷ്.

ഒരു കുപ്പി പെട്രോളുമായിട്ടായിരുന്നു രതീഷ് അന്ന് ടവറിനു മുകളിൽ കയറിയത്. ഇപ്പോൾ ആക്രമണത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് രതീഷ് അന്ന് ടവറിന് മുകളിൽ കയറിയത്.

രതീഷിെൻറ ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടും ഇയാൾ ടവറിൽനിന്ന്‌ ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല.

ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ യുവതിയെ പോലീസിെൻറയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സ്ഥലത്ത് എത്തിച്ചു.

പോലീസിെൻറ അഭ്യർഥനപ്രകാരം യുവാവിനോട് ടവറിൽനിന്ന്‌ ഇറങ്ങാൻ യുവതി ഫോണിൽകൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് മണിക്കൂറുകളുടെ ആശങ്കയ്ക്ക് വിരാമമിട്ട് രതീഷ് താഴെയിറങ്ങിയത്.

അടൂർ എസ്.എച്ച്.ഒ. ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രതീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#attempt #made #kill #woman #son #pouring #petrol #her; #youth #arrested

Next TV

Related Stories
#YouthCongress | ‘മേയറുണ്ട് സൂക്ഷിക്കുക’; കെഎസ്ആർടിസി ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Apr 30, 2024 12:45 PM

#YouthCongress | ‘മേയറുണ്ട് സൂക്ഷിക്കുക’; കെഎസ്ആർടിസി ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ബസിന് മുന്നിൽ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താൻ ആംഗ്യം...

Read More >>
#Maoist | വയനാട് കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തൊഴിലാളികൾ

Apr 30, 2024 12:28 PM

#Maoist | വയനാട് കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തൊഴിലാളികൾ

തുടർന്നും പലവട്ടം സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തി. പൊലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ...

Read More >>
#udf |പ്രതികരണങ്ങൾ ആശാവഹം, പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങൾ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

Apr 30, 2024 12:24 PM

#udf |പ്രതികരണങ്ങൾ ആശാവഹം, പൊന്നാനിയിലും ജയിക്കുമെന്ന് സാദിഖലി തങ്ങൾ; ലീഗ് വർഗീയതക്കെതിരെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു....

Read More >>
#complaint | കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി; മേയര്‍ക്കെതിരെ കേസെടുക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

Apr 30, 2024 11:48 AM

#complaint | കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി; മേയര്‍ക്കെതിരെ കേസെടുക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ പരാതിയുണ്ടായാൽ അത് പരിഹരിക്കാൻ നിയമ വ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം ജനങ്ങളുടെ യാത്ര മുടക്കി നിയമം...

Read More >>
#arrest |ബൈക്കില്‍ പോകുമ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

Apr 30, 2024 11:44 AM

#arrest |ബൈക്കില്‍ പോകുമ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളിലൊരാളായ ശിവനുണ്ണിക്കും പരിക്കേറ്റിരുന്നു. തളിക്കുളം ബാറില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ അതുല്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പോലീസ്...

Read More >>
Top Stories