#clash |വയനാട് ഗവ. എന്‍ജി. കോളേജില്‍ സംഘര്‍ഷം; എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എസ്.എഫ്.ഐ, രണ്ടുപേര്‍ക്ക് പരിക്ക്

#clash |വയനാട് ഗവ. എന്‍ജി. കോളേജില്‍ സംഘര്‍ഷം; എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എസ്.എഫ്.ഐ, രണ്ടുപേര്‍ക്ക് പരിക്ക്
Apr 30, 2024 11:51 AM | By Susmitha Surendran

തലപ്പുഴ(വയനാട്): (truevisionnews.com)   വയനാട് ഗവ. എന്‍ജിനിയറിങ് കോളേജിലുണ്ടായ വിദ്യാർത്ഥി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

എസ്.എഫ്.ഐ. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാർത്ഥിയുമായ നിമര്‍ അക്ബര്‍ (23), മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിറിങ് വിദ്യാർത്ഥി അമന്‍ ഷൗക്കത്ത്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച 12.30-ഓടെയായിരുന്നു സംഭവം. എം.എസ്.എഫ്. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത്, ഷമീം, അഫ്നാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം ഇടിക്കട്ടയും വടികളും ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറഞ്ഞു.

നിമര്‍ അക്ബറിന്റെ മുന്‍വശത്തെ പല്ലിനും ചുണ്ടിനും നാഭിക്കും പരിക്കുണ്ട്. അമന്‍ ഷൗക്കത്തിന്റെ നെഞ്ചിനും നാഭിക്കുമാണ് പരിക്ക്.

ഇരുവരേയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദീകരണത്തിനായി യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.

#Wayanad #Govt #Eng #Conflict #College #SFI #said #MSF #workers #attacked #two #injured

Next TV

Related Stories
#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

May 21, 2024 09:06 AM

#accident | ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന് സമീപമായിരുന്നു...

Read More >>
#Shockdeath | ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

May 21, 2024 08:56 AM

#Shockdeath | ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

മഴയായിരുന്നതും അപകടത്തിന്റെ ആക്കംകൂട്ടി. അതേസമയം മുഹമ്മദ് റിജാസിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം...

Read More >>
#organmafia | അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

May 21, 2024 08:35 AM

#organmafia | അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട്...

Read More >>
#aneeshyadeath | അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

May 21, 2024 08:30 AM

#aneeshyadeath | അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും മാനസ്സികമായി ബുദ്ധിമുട്ടിച്ചെന്ന്‌ ഡയറിക്കുറിപ്പിലും ശബ്ദരേഖയിലൂടെയും അനീഷ്യ...

Read More >>
#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

May 21, 2024 08:19 AM

#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം...

Read More >>
Top Stories