#arrest |ബൈക്കില്‍ പോകുമ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

#arrest |ബൈക്കില്‍ പോകുമ്പോള്‍ അസഭ്യം പറഞ്ഞെന്ന് ആരോപണം, കത്തിക്കുത്ത്; രണ്ടുപേര്‍ അറസ്റ്റില്‍
Apr 30, 2024 11:44 AM | By Susmitha Surendran

കാട്ടൂര്‍(തൃശ്ശൂര്‍): (truevisionnews.com) ബൈക്ക് കടന്നുപോകുന്നതിനിടെ അസഭ്യവര്‍ഷം നടത്തിയെന്നാരോപിച്ച് രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

കാട്ടൂര്‍ വാഴക്കാല കണ്ടംകുളത്തി വീട്ടില്‍ അതുല്‍ (24), എടക്കുളം പഷ്ണത്ത് വീട്ടില്‍ ശിവനുണ്ണി (28) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കുഞ്ഞിമോയിന്‍കുട്ടി, കാട്ടൂര്‍ ഐ.എസ്.എച്ച്.ഒ. പി.പി. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇല്ലിക്കാട് മദ്രസയ്ക്ക് മുന്‍പില്‍വെച്ച് 27-ന് രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ഉത്സവത്തിനു പോയശേഷം സുഹൃത്തിന്റെ കല്യാണവീട്ടിലേക്ക് പ്രതികള്‍ പോകുമ്പോള്‍ റോഡില്‍നിന്നിരുന്ന ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനില്‍ എടമുട്ടം, അതുല്‍ കഴിമ്പ്രം എന്നിവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സംഭവത്തില്‍ പ്രതികളിലൊരാളായ ശിവനുണ്ണിക്കും പരിക്കേറ്റിരുന്നു. തളിക്കുളം ബാറില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ അതുല്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ അതുലിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് പോലീസ് പിടിക്കുകയായിരുന്നു. അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ സുജിത്ത്, ഷാഫി, ഗോപി, എ.എസ്.ഐ. ശ്രീജിത്ത്, സീനിയര്‍ സി.പി.ഒ.മാരായ വിജയന്‍, ധനേഷ്, നിബിന്‍, ശബരി കൃഷ്ണന്‍, ശ്യാം, ജോയ്മോന്‍, ബിന്നല്‍, സാവിത്രി, ഫെബിന്‍, സി.പി.ഒ. കിരണ്‍ എന്നിവരുണ്ടായിരുന്നു.

#Accused #uttering #obscenities #riding #bike #stabbed #Two #people #arrested

Next TV

Related Stories
#arrest | പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

May 17, 2024 10:27 PM

#arrest | പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി...

Read More >>
#arrest |  റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

May 17, 2024 09:39 PM

#arrest | റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ...

Read More >>
#Birdflu  |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

May 17, 2024 09:37 PM

#Birdflu |പക്ഷിപ്പനി വ്യാപനം: ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വില്‍പ്പനയുമാണ്...

Read More >>
#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

May 17, 2024 09:23 PM

#arrest | പെൺവാണിഭക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; പ്രവാസിയില്‍ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു...

Read More >>
#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

May 17, 2024 09:20 PM

#murderattempt | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്, പ്രതി കസ്റ്റഡിയിൽ

സാരമായി പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ...

Read More >>
Top Stories