#ThrissurPooram | തൃശ്ശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി; ആനകളെ നിയന്ത്രിക്കാൻ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്

#ThrissurPooram | തൃശ്ശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി; ആനകളെ നിയന്ത്രിക്കാൻ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്
Apr 17, 2024 07:00 AM | By VIPIN P V

തൃശ്ശൂര്‍: (truevisionnews.com) തൃശ്ശൂര്‍ പൂരത്തിന് പ്രതിസന്ധിയായി വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്. വീണ്ടും നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആനകളെ നിയന്ത്രിക്കാൻ 80 അംഗ ആര്‍ആര്‍ടി സംഘം നിർബന്ധമാണെന്നാണ് പുതിയ ഉത്തരവ്. വനം വകുപ്പിന്‍റെ ഡോക്ടർമാർ വീണ്ടും ആനകളെ പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്.

വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെയാണ് വനംവകുപ്പിന്‍റെ ഡോക്ടര്‍മാര്‍ ആനകളെ വീണ്ടും പരിശോധിക്കുന്നത്.കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകളും ദേവസ്വങ്ങളും വ്യക്തമാക്കി.

ഉത്തരവിലെ നിബന്ധനകൾ അപ്രായോഗിമെന്നാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ പറയുന്നത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വനംവകുപ്പ് ഉത്തരവിറക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി തൃശൂരില്‍ എത്തിയപ്പോഴാണ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയത്. വനംവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറും ഹൈക്കോടതി ഇടപെടല്‍ അടക്കമുള്ള വിഷയങ്ങളിലെ പ്രതിസന്ധികളും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

പൂരം ബ്രോഷര്‍ കൈമാറുകയും മുഖ്യമന്ത്രിയെ പൂരത്തിന് ക്ഷണിക്കുകയും ചെയ്തു. തൃശ്ശൂർ പുരത്തിന്‍റെ ആഘോഷ ചടങ്ങുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ആന ഉടമകളും ദേവസ്വങ്ങളും രംഗത്തെത്തിയതോടെ ഇളവ് നല്‍കിയിരുന്നു.

ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവാണ് മാറ്റിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്ന തരത്തിലാണ് പുതിയ മാറ്റം.

മാറ്റം വരുത്തിയ കാര്യം ഇന്ന് ഹൈക്കോടതിയെ വനം വകുപ്പ് അറിയിക്കും. ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്.

അതേസമയം, തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് പിൻവാങ്ങിയിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തുകയായിരുന്നു.

പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കുകയായിരുന്നു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് തിരികൊളുത്തിയത്.

ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പൊലീസും ഉത്സവ വോളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളായിരുന്നു വന്നത്.

കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കുലർ എന്നായിരുന്നു വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞിരുന്നു.

ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ മാറ്റം വന്നത്. ഈ വിവാദങ്ങള്‍ അവസാനിച്ചിരിക്കെയാണ് ഇപ്പോള്‍ വീണ്ടും വനംവകുപ്പ് മറ്റൊരു ഉത്തരവിറക്കിയത്.

#Crisis #again #ThrissurPooram;#forest #department #issued #order #control #elephants

Next TV

Related Stories
#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

Apr 30, 2024 09:26 AM

#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി...

Read More >>
#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Apr 30, 2024 08:46 AM

#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും...

Read More >>
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

Apr 30, 2024 08:29 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ്...

Read More >>
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
Top Stories