#wildbuffalo | ബൈക്കില്‍ പോവുകയായിരുന്ന കര്‍ഷകന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷപ്പെട്ടത് തലനാരിഴക്ക്; കക്കയത്ത് ഭീതി

#wildbuffalo | ബൈക്കില്‍ പോവുകയായിരുന്ന കര്‍ഷകന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷപ്പെട്ടത് തലനാരിഴക്ക്; കക്കയത്ത് ഭീതി
Apr 17, 2024 06:40 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയ കക്കയത്ത് ഭീഷണി ഒഴിയുന്നില്ല.

കഴിഞ്ഞ ദിവസം കക്കയം ഡാം സൈറ്റ് റോഡില്‍ ബൈക്കില്‍ പോവുകയായിരുന്ന കര്‍ഷക തൊഴിലാളിയായ വേമ്പുവിള ജോണിനെയാണ് കാട്ടുപോത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിന് സമീപത്തുവെച്ചാണ് സംഭവം. ബൈക്കില്‍ നിന്ന് ചാടി മാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കര്‍ഷകനായ പാലാട്ടില്‍ അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അക്രമകാരിയായ ഇതിനെ വെടിവെക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ജോണിനെ ആക്രമിക്കാന്‍ ശ്രമിച്ചതും ഇതേ കാട്ടുപോത്ത് തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം.

കഴിഞ്ഞ മാസവും ഇവ കൂട്ടമായി ഡാം സൈറ്റ് റോഡില്‍ ഇറങ്ങിയിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരന്‍ കാട്ടുപോത്തുകളുടെ മുന്‍പില്‍ പെടുകയുണ്ടായി.

ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ ഉടന്‍ കണ്ടെത്തി വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

#wildbuffalo #rushed #towards #farmer #who #going # bike, #escaped #head #hurt; #Cucumber #fear

Next TV

Related Stories
#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

Apr 30, 2024 09:26 AM

#bodyfound | കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി...

Read More >>
#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Apr 30, 2024 08:46 AM

#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും...

Read More >>
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

Apr 30, 2024 08:29 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ്...

Read More >>
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
Top Stories