Mar 30, 2024 01:34 PM

തൃശ്ശൂര്‍: (truevisionnews.com) രാമവര്‍മപുരം എഞ്ചിനിയിറിംഗ്‌കോളജ് ഗ്രൗണ്ടില്‍ പ്രഭാതസവാരിക്കാര്‍ക്കൊപ്പം നടന്ന് ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത പങ്കുവെച്ച് കെ. മുരളീധരന്‍.

എത്ര തിരക്കായാലും രാവിലെ രണ്ടു മണിക്കൂര്‍ നടക്കുന്ന ശീലം ഇന്നും പിന്തുടരുന്ന കെ. മുരളീധരന്‍ രാവിലെ ആറ് മണിക്ക് രാമവര്‍മപുരം എഞ്ചിനിയറിംഗ്‌കോളജിലെ വാക്കേഴ്‌സ് ക്ലബ് അംഗങ്ങള്‍ക്കൊപ്പം നടക്കാനെത്തിയിരുന്നു.


ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം അമ്പതിലധികം പേര്‍ അടങ്ങുന്ന ഈ നടത്തകൂട്ടായ്മ പതിനെട്ട് വര്‍ഷമായി ആരോഗ്യം കാക്കാന്‍ നടക്കാന്‍ തുടങ്ങിയിട്ട്.

എണ്‍പത്തിയഞ്ച് സജീവ അംഗങ്ങളുടെ ക്ലബില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ ഓട്ടമത്സരത്തിലും 21 കിലോമീറ്റര്‍ ഹില്‍ട്ടോപ്പ് റണ്ണിംഗിലും വിജയിയായ ബാബു ജോസഫ് അടക്കമുള്ളവര്‍ ക്ലബിലെ അംഗങ്ങളാണ്.

നാടിന്റെ പുരോഗതിക്കായി ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നുവരേണ്ടതുണ്ടെന്നും അതിനാവട്ടെ നമ്മുടെ പ്രയത്‌നമെന്നും ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയവ കളിച്ചിരുന്ന കായിക താരങ്ങളോടായി കെ മുരളീധരന്‍ പറഞ്ഞു.


ക്ലബ് പ്രസിഡന്റ് കുമാരന്‍ എന്‍.ജി, സെക്രട്ടറി എം.ജി രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.എ രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പം അരമണിക്കൂര്‍ ഗ്രൗണ്ടില്‍ നടന്ന കെ മുരളീധരന്‍ നമ്മുടെ നാടിന്റെ കായിക സംസ്്ക്കാരം ഇനിയും മാറേണ്ടതുണ്ടെന്നും അതിനാവട്ടെ നമ്മുടെ പ്രയ്തനമെന്നും അഭിപ്രായപ്പെട്ടു.

യുഡി.എഫ് നേതാക്കളായ എം.എസ് ശ്രീരാമകൃഷ്ണന്‍, സി.ശിവശങ്കരന്‍, നിഖില്‍ സതീശന്‍, കെ.എ അനില്‍കുമാര്‍,വില്ലി ജിജോ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

#KMuralidharan #walking #Thrissur; #UDF #candidate #shares #friendship #morning #riders

Next TV

Top Stories