#ArvindKejriwalarrest | കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി

#ArvindKejriwalarrest | കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി
Mar 29, 2024 08:01 PM | By VIPIN P V

(truevisionnews.com) മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്.

മറ്റന്നാള്‍ രാംലീല മൈതാനിയില്‍ റാലി നടത്താനാണ് അനുമതി. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും പൊലീസില്‍ നിന്നും റാലിക്ക് അനുമതി കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കല്‍പ്പന സോറന്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.

മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 28വരെയാണ് വിശദമായ ചോദ്യം ചെയ്യലിന് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ഹര്‍ജി അംഗീകരിക്കാത്ത കോടതി ഇഡിക്ക് മറുപടി നല്‍കാന്‍ അടുത്ത മാസം രണ്ട് വരെ കോടതി സാവകാശം നല്‍കി. ഹര്‍ജി ഏപ്രില്‍ മൂന്നിന് പരിഗണിക്കും.

അറസ്റ്റും തുടര്‍ന്നുള്ള ഇഡി റിമാന്‍ഡും നിയമവിരുദ്ധമായതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

#Protest #against #Kejriwal's #arrest; #India #alliance #allowed #hold #Maharalli

Next TV

Related Stories
#AkshayaTritiya2024 | മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗിയുടെ സേവനം ഇങ്ങനെ

May 10, 2024 04:57 PM

#AkshayaTritiya2024 | മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗിയുടെ സേവനം ഇങ്ങനെ

ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ടീമുകൾ തയ്യാറാണ്,” സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്...

Read More >>
#ArvindKejriwal | അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി

May 10, 2024 02:20 PM

#ArvindKejriwal | അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയിൽ തിരിച്ചടിയേറ്റ് ഇ.ഡി

കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് ഇ.ഡി ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. കെജ്രിവാളിനെ...

Read More >>
#RahulGandhi | നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല; അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കും - രാഹുല്‍ ഗാന്ധി

May 10, 2024 02:05 PM

#RahulGandhi | നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല; അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കും - രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ കനൗജില്‍ നടക്കുന്ന റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. സമാജ്‍വാദി നേതാവ് അഖിലേഷ് യാദവും റാലിയില്‍ പങ്കെടുക്കുന്നുണ്ട്....

Read More >>
#attack | മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാർക്ക് നേരെ ആക്രമണം; മൂന്ന് യുവതികൾ അറസ്റ്റിൽ

May 10, 2024 01:00 PM

#attack | മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാർക്ക് നേരെ ആക്രമണം; മൂന്ന് യുവതികൾ അറസ്റ്റിൽ

അതേസമയം, പെൺകുട്ടികളിലൊരാൾ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന്...

Read More >>
Top Stories