മുംബൈ: (truevisionnews.com) മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് സംഭവം.
രാത്രിയിൽ ഇവർ പങ്കെടുത്ത പാർട്ടിയ്ക്ക് ശേഷം യുവതികൾ അക്രമാസക്തരാവുകയായിരുന്നു.
മുംബൈയിലെ റെസിഡൻഷ്യൽ പ്രദേശമായ വിരാറിൻ്റെ ഗോകുൽ ടൗൺഷിപ്പിലാണ് സംഭവമുണ്ടായത്. ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ പറയുകയുമായിരുന്നു.
സ്ഥലത്ത് പൊലീസെത്തിയപ്പോഴാണ് യുവതികൾ പൊലീസുകാരുമായി തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
യുവതികൾ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
വനിതാ പൊലീസ് കോൺസ്റ്റബിളിൻ്റെ കൈ കടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു കോൺസ്റ്റബിളിൻ്റെ തലയിൽ ബക്കറ്റ് കൊണ്ട് ആക്രമിക്കുകയും കൈത്തണ്ടയിൽ കടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
അതേസമയം, പെൺകുട്ടികളിലൊരാൾ സുഹൃത്തുക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
#Drunk #drunken #attack #policemen; #Three #young #women #arrested