#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു
Mar 29, 2024 03:39 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

പുന്നമട വാർഡ് കണ്ടത്തിൽ പി സുരേന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രി ഉണ്ടായ ഇടിമിന്നൽ നാശം വിതച്ചത്. മിന്നലേറ്റ വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചു.

സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

വീടിന്‍റെ ഭിത്തിയിലെ ചില ഭാഗങ്ങളിലും പൊട്ടൽ ഉണ്ടായിട്ടുണ്ട്. സുരേന്ദ്രനും ഭാര്യ ഷൈലജയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രനും ഷൈലജയും.

ഏകദേശം 2 ലക്ഷം രൂപ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി.

#wiring #house #completely #burnt #lightning #occurred #last #day

Next TV

Related Stories
#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 29, 2024 07:54 AM

#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന്‌...

Read More >>
#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

Apr 29, 2024 07:40 AM

#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ...

Read More >>
#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

Apr 29, 2024 07:37 AM

#sexualasult | ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്‍ഡിൽ

ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ...

Read More >>
#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Apr 29, 2024 06:59 AM

#attack | കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ...

Read More >>
Top Stories