#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍
Mar 28, 2024 07:30 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ നീക്കം. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം.

വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി.

സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്.

കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന് ആണ്.

സഹപാഠികൾ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥ‌നെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്.

സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പിതാവ് ജയപ്രകാശിനെ അറിയിച്ചത്.

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി.

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി.

#Siddharthdeath: #Governor #appoints #inquiry #commission

Next TV

Related Stories
#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

Apr 27, 2024 11:17 PM

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ്...

Read More >>
#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

Apr 27, 2024 10:51 PM

#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ...

Read More >>
#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2024 10:45 PM

#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്...

Read More >>
#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

Apr 27, 2024 10:27 PM

#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്...

Read More >>
Top Stories