#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍
Mar 28, 2024 07:30 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

വയനാട് മുൻ ഡിവൈഎസ്‌പി വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണറുടെ നീക്കം. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം.

വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. അതേസമയം, സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി.

സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്.

കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന് ആണ്.

സഹപാഠികൾ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥ‌നെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

സിദ്ധാർഥന്റെ മാതാവിന്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്.

സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. കുടുംബത്തിന്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പിതാവ് ജയപ്രകാശിനെ അറിയിച്ചത്.

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി.

ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി.

#Siddharthdeath: #Governor #appoints #inquiry #commission

Next TV

Related Stories
#death |ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു

May 11, 2024 04:48 PM

#death |ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു

രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു....

Read More >>
#KSRTCissue | കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം: മെമ്മറി കാർഡ് കാണാതായ കേസ്; യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാൻ പോലീസ്

May 11, 2024 04:18 PM

#KSRTCissue | കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം: മെമ്മറി കാർഡ് കാണാതായ കേസ്; യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാൻ പോലീസ്

അതേസമയം മേയർക്കെതിരെ യദു നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി എങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരമാവധി തെളിവ് ശേഖരിച്ച...

Read More >>
#death |കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചുകയറാനാകാതെ കിണറിനുള്ളിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

May 11, 2024 03:54 PM

#death |കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചുകയറാനാകാതെ കിണറിനുള്ളിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

പുറത്തുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തോട്ട...

Read More >>
#wildboarattack | കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

May 11, 2024 03:40 PM

#wildboarattack | കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

വൈകാതെ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മലപ്പുറത്ത് രണ്ടിടത്തും ആലപ്പുഴയിലും കാട്ടുപന്നിയുടെ...

Read More >>
#rape |മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയു

May 11, 2024 03:26 PM

#rape |മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയു

2019ൽ ​കു​ട്ടി മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് വൈ​കീ​ട്ട് പ്ര​തി​യു​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു...

Read More >>
#VDSatheesan | ക്രമസമാധാനം തകര്‍ന്നു, സംസ്ഥാനത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയെന്ന് വി ഡി സതീശന്‍

May 11, 2024 03:23 PM

#VDSatheesan | ക്രമസമാധാനം തകര്‍ന്നു, സംസ്ഥാനത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയെന്ന് വി ഡി സതീശന്‍

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി...

Read More >>
Top Stories