#death | പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു;

#death | പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഗൃഹനാഥനും പശുക്കുട്ടിയും മരിച്ചു;
Mar 28, 2024 01:01 PM | By Athira V

ബാലരാമപുരം: ( www.truevisionnews.com ) വീട്ടുവളപ്പിലെ മലിന ജലടാങ്കില്‍ നിന്നും പശുക്കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് ഗൃഹനാഥന്‍മരിച്ചു. ബാലരാമപുരം ചാവടിനട, കട്ടച്ചക്കുഴി, വാറുവിളാ വീട്ടില്‍ സെബാസ്റ്റ്യന്‍ (50) മരിച്ചു.

മലിന ജലം ഒഴുക്കിവിടുന്ന സ്ലാബിന് മുകളില്‍ നിന്നു പശുവിനെ കുളിപ്പിക്കുന്നതിനിടെ സ്ലാബ്ല് ഇടിഞ്ഞ് താഴ്ന്ന് സെബത്യന്‍ സ്ലാബിനടിയിലകപ്പെട്ടു. കുളിപ്പിക്കുന്നതിനായി കെട്ടിയിരുന്ന പശു സെബാസ്റ്റ്യന് മുകളില്‍ വീഴുകയും ചെയ്തു.

വീട്ടുകാരും പരിസരവാസികളും ഓടിയെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. നെയ്യാറ്റിന്‍കര,വിഴിഞ്ഞം തുടങ്ങിയ പ്രദേശത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. ഭാര്യ ഷീബ, മക്കള്‍ ഷിജി, ഷിജു. ബാലരാമപുരം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഒരുകൂടുംബത്തിന്റെ പ്രതീക്ഷയായിരുന്നു സെബാസ്റ്റ്യന്‍. ഓട്ടോ ഓടിച്ചും മറ്റ് തൊഴിലുകള്‍ ചെയ്തുമാണ് സെബാസ്റ്റ്യന്‍ കുടുംബം പുലര്‍ത്തിയിരുന്നത്.

സെബാസ്റ്റ്യന്റെ പ്രാരാബ്ധം കണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ സൗജന്യമായി നല്‍കിയതായിരുന്നു പശുക്കുട്ടിയെ ദിവസവും പശുവിനെ കുളിപ്പിച്ച് ഭക്ഷണം നല്‍കിയ ശേഷമാണ് സെബാസ്റ്റ്യന്‍ ജോലിക്ക് പോകുന്നത്. പശുക്കുട്ടിയെ കുളിപ്പിച്ച ശേഷം ഓട്ടോ ഓടിക്കുന്നതിനായി പോകുവാനുള്ള തയാറെടുപ്പിലാണ് നാടിനെ ഞെട്ടിച്ച അപകടം.

#accidente #householder #calf #died

Next TV

Related Stories
#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

Apr 27, 2024 05:58 PM

#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ...

Read More >>
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
Top Stories