#fever | വേനല്‍ കനക്കുന്നു; ഡെങ്കി പനിയും ചിക്കൻ പോക്സും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

#fever | വേനല്‍ കനക്കുന്നു; ഡെങ്കി പനിയും ചിക്കൻ പോക്സും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Mar 28, 2024 11:58 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. ഡെങ്കി പനി പടരുന്നതും ആശങ്കയാകുന്നുണ്ട്.

പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ദിവസവും നൂറിലധികം ആളുകള്‍ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മഴക്കാലത്ത് എന്നപോലെ തന്നെ വൈറൽ പനി ചൂടുകൂടുതലുള്ള കാലാവസ്ഥകളിലും പടർന്നുപിടിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം വേഗത്തിലാക്കും.

ശാരീരിക ബുദ്ധിമുട്ടുകളും കൂടും. അതിനാൽ പനിയിൽ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരേ ജാഗ്രത വേണം.

നാലുദിവസത്തിൽ കൂടുതലുള്ള കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന, അമിതമായ ഉറക്കം, ശ്വാസംമുട്ട്, ചുമ, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നെങ്കിൽ എത്രയുംവേഗം ചികിത്സ ഉറപ്പാക്കണം.

വേനൽ ചൂടിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴ കൊതുകുജന്യ രോഗങ്ങൾ പെരുകാനും കാരണമാകും. ഡങ്കിപനിക്കെതിരെയും ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നാണ് കണക്കുകൂട്ടൽ.

#fever #spreading #kerala #health #department #needs #cautious

Next TV

Related Stories
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
 #lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Apr 27, 2024 03:33 PM

#lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്....

Read More >>
#cookerexplosion |  കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

Apr 27, 2024 03:22 PM

#cookerexplosion | കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്....

Read More >>
#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

Apr 27, 2024 02:58 PM

#VDSatheesan |'ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്' - വിഡി സതീശൻ

ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ...

Read More >>
#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Apr 27, 2024 02:51 PM

#rain | ഉഷ്ണ തരം​ഗത്തിനിടെ സംസ്ഥാനത്ത് വേനൽമഴ; ഇന്ന് ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Read More >>
Top Stories