#onlineloanfraud| ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

#onlineloanfraud| ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി
May 9, 2024 02:56 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി.

പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു.

പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാര്‍ജ് ആയി നല്‍കിയ തുകയോ തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

ക്രിപ്‌റ്റോ കോയിന്‍ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യില്‍ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരന്‍ കോയിന്‍ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പര്‍ ബ്‌ളോക്ക് ചെയ്യുകയുമായിരുന്നു.

തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒഎല്‍എക്‌സില്‍ മൊബൈലിന്റെ പരസ്യം കണ്ട് വാങ്ങാന്‍ ഓണ്‍ലൈന്‍ ലിങ്കില്‍ കയറി പണം അഡ്വാന്‍സ് നല്‍കിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു.

സംഭവങ്ങളില്‍ പൊലീസ് കേസെടുത്തു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

#Complaint #three #people #Kannur #lost #money #due #online #loan #fraud.

Next TV

Related Stories
#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

May 20, 2024 11:17 AM

#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എലത്തൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ സോമന്‍...

Read More >>
#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

May 20, 2024 11:11 AM

#Case | കണ്ണൂരിൽ ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്തു; ഭർത്താവിനെതിരേ കേസ്

നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം...

Read More >>
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

May 20, 2024 10:39 AM

#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന്...

Read More >>
Top Stories