#trainaccident | ട്രെയിനിന്റെ വാതിൽപ്പടിയിൽ വിദ്യാർഥികളുടെ യാത്ര; കാലുകൾ മുറിഞ്ഞ് രക്തം വാർന്നൊഴുകി

#trainaccident | ട്രെയിനിന്റെ വാതിൽപ്പടിയിൽ വിദ്യാർഥികളുടെ യാത്ര; കാലുകൾ മുറിഞ്ഞ് രക്തം വാർന്നൊഴുകി
May 9, 2024 03:00 PM | By Athira V

നിലമ്പൂർ: ( www.truevisionnews.com ) തിരുവനന്തപുര‌ത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരിക്ക്.

കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.

തിരുവനന്തപുരത്തേക്ക് ഉല്ലാസയാത്ര പോകവേ വൈക്കത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. ജനറൽ കംപാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനാൽ ഇരുവരും വാതിലിനു സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുകയായിരുന്നു.

നിലവിളിയും യാത്രക്കാരുടെ ബഹളവും കേട്ട് നജ്മുദ്ദീൻ ചെന്ന് നോക്കിയപ്പോൾ ഇരുവരും കംപാർട്ട്മെന്റിൽ നിലത്തു വീണുകിടക്കുന്നതാണ് കണ്ടത്. പാദങ്ങളിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.

നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടിരുന്ന നജ്മുദ്ദീൻ, അപകടത്തിൽപ്പെട്ടത് നാട്ടുകാരാണെന്ന് മനസ്സിലാക്കി. അതിനിടെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മുണ്ട് ഉപയോഗിച്ച് നജ്മുദ്ദീൻ മുറിവുകൾ കെട്ടി. ട്രെയിൻ വൈക്കത്തെത്തിയപ്പോൾ ഇരുവരെയും അവിടെ ഇറക്കി ആംബുലൻസിൽ കോട്ടയത്തെത്തിച്ചു.

രണ്ടു പേർക്കും ഇടതു കാലിനാണ് കൂടുതൽ പരുക്ക്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. തിരുവനന്തപുരത്ത് ഷെഫാണ് നജ്മുദ്ദീൻ. ഉച്ചയാേടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷമാണ് ജോലിസ്ഥലത്തേക്ക് പോയത്.

#students #sitting #trains #doorstep #seriously #injured #after #hitting #their #feet #platform

Next TV

Related Stories
#wallcollapsed  | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

May 20, 2024 12:54 PM

#wallcollapsed | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

കുട്ടികളുൾപ്പെടെ നിരവധിയാളുകൾ നേരത്തെ ഭക്ഷണംകഴിച്ചുമടങ്ങിയതിനാൽ വലിയ അപകടമാണ്...

Read More >>
#KRajan | മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

May 20, 2024 12:38 PM

#KRajan | മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ...

Read More >>
#explosion | കുറ്റ്യാടി തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

May 20, 2024 12:32 PM

#explosion | കുറ്റ്യാടി തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തളീക്കര കായക്കൊടി റോഡിൽ...

Read More >>
#OrganTrafficking | അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

May 20, 2024 12:32 PM

#OrganTrafficking | അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

നാമ മാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയ സംഘങ്ങൾ ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ...

Read More >>
#murdercase | കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:25 PM

#murdercase | കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

പ്രതി പലപ്രാവശ്യം സമാനരീതിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായും അദ്ദേഹം...

Read More >>
#Masalabondcase | ഐസക്കിനെതിരായ മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

May 20, 2024 12:18 PM

#Masalabondcase | ഐസക്കിനെതിരായ മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

അതിനു ശേഷവും ഇ.ഡി ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. താൻ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമാണ്...

Read More >>
Top Stories