#MKMuneer | സിപിഎമ്മിനെ മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാണ് നല്ലത്; കലാപം സൃഷ്ടിചക്കാൻ ശ്രമം - എം.കെ. മുനീർ

#MKMuneer | സിപിഎമ്മിനെ മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാണ് നല്ലത്; കലാപം സൃഷ്ടിചക്കാൻ ശ്രമം - എം.കെ. മുനീർ
May 9, 2024 05:37 PM | By VIPIN P V

വടകര: (truevisionnews.com) സിപിഎമ്മിനെ ഇനി മാർക്സ് സംഘികൾ എന്നു വിശേഷിപ്പിക്കുന്നതാവും നല്ലതെന്ന് മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീർ.

വ്യാജസന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ യുഡിവൈഎഫ് നടത്തിയ റൂറൽ എസ്‌പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരാജയഭീതി കൊണ്ടാണ് സിപിഎം ഇത്തരം കൃത്യങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് സിപിഎം പ്രത്യക്ഷത്തിൽ അല്ലാതെ നടത്തി വന്ന പ്രചാരണങ്ങൾ ഇത്തവണ മറനീക്കി പുറത്തുവരികയായിരുന്നു.

മുൻപും സിപിഎം വർഗീയ പ്രചാരണം നടത്തിയിട്ടുണ്ട്. കലാപങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇടതുപക്ഷം പരാജയ ഭീതിയിലാണ്. വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി വ്യാജപ്രചാരണം നടത്തി.

സിപിഎം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഞങ്ങൾക്ക് വർഗീയത പ്രചരിപ്പിച്ച് വോട്ട് നേടേണ്ട സാഹചര്യമില്ല.

വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വടകരയിൽ ജയിക്കും. വ്യാജപ്രചാരണം നടത്തിയത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് തയാറാകണമെന്നും മുനീർ ആവശ്യപ്പെട്ടു.

#CPM #better #described #Marxist #gangs; #Attempt #create #riot - #MKMuneer

Next TV

Related Stories
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident |  മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

May 20, 2024 04:21 PM

#accident | മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30-ഓടെ...

Read More >>
Top Stories