#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ
Apr 25, 2024 02:10 PM | By Susmitha Surendran

പാലക്കാട് : (truevisionnews.com)  അകമ്പടി വാഹനത്തിൽ ആയുധങ്ങൾ കണ്ട സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന യു.ഡി.എഫ് ആരോപണം തള്ളി ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ.

പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ഉപയോഗിച്ച പണിയായുധങ്ങളായിരുന്നു അവയെന്ന് കെ.രാധാകൃഷ്ണൻ പ്രതികരിച്ചു. എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ആലത്തൂർ ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നും വാക്കത്തി അടക്കമുള്ള ആയുധങ്ങൾ മാറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അക്രമത്തിന്റെ മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ആരോപിച്ചു.

യു.ഡി.എഫ് ആരോപണം ബാലിശമെന്നായിരുന്നു കെ.രാധാകൃഷ്ണന്റെ പ്രതികരണം.അവ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ ഉപയോഗിച്ച പണിയായുധങ്ങളാണ്.

പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫിന്‍റെ ബോധപൂർവമായ നീക്കമാണിതെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ള പ്രദേശിക സി.പി.എം പ്രവർത്തകരെ വിവര ശേഖരണത്തിനായി വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

#Congress #said #weapons #vehicle #escorting #LDF #candidate #Alathur #KRadhakrishnan #said #working #tools

Next TV

Related Stories
#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച്  പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

May 4, 2024 10:05 PM

#aryarajendran | റോഡിലെ വാക്കുതർക്കം; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും അടക്കം അഞ്ച് പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍...

Read More >>
#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

May 4, 2024 10:05 PM

#KSudhakaran | കാത്തിരിക്കെന്ന് കെസി വേണുഗോപാൽ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരിച്ച് നൽകിയില്ല

അതേസമയം കെ സുധാകരൻ അടുത്ത ആഴ്ചയോടെ പദവിയിൽ തിരിച്ചെത്തുമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കൾ...

Read More >>
#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

May 4, 2024 09:41 PM

#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും...

Read More >>
#arrest |  വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

May 4, 2024 09:38 PM

#arrest | വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ്...

Read More >>
#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

May 4, 2024 09:06 PM

#court | കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ...

Read More >>
#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

May 4, 2024 08:48 PM

#MBRajesh | തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്; 'അത് നല്ലൊരു മാതൃകയായിരിക്കും'

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാര്‍ഥത്തില്‍ മാലിന്യമായിത്തീരുകയും...

Read More >>
Top Stories