#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി
Apr 25, 2024 01:35 PM | By Athira V

വടകര ( കോഴിക്കോട് )  : ( www.truevisionnews.com  ) ‌  എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി.

'കള്ളീ കള്ളീ കാട്ടുകള്ളീ, കോവിഡ് കള്ളീ ശൈലജേ' എന്നുള്ള മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും മുഴക്കിയത്.

ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യു.ഡി.എഫ്. നടത്തിയത്. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യു.ഡി.എഫ് തയ്യാറായത്. ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തിയത്.

വടകരയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് തയ്യാറായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി പോസ്റ്ററുകളും, നവ മാധ്യമങ്ങളിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന നിലയാണ് യു.ഡി.എഫ് വടകരയിൽ തുടർന്നത്.

ടീച്ചർ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് വരുത്താൻ നിരവധി വീഡിയോകൾ വ്യാജമായി ഉണ്ടാക്കി. അതിന്റെ ഒടുവിലത്തെ നീചമായ പ്രവർത്തിയാണ് ഇന്നലെ വടകരയിൽ യു.ഡി. എഫ് നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയത്.

പൊതു സമൂഹത്തിനിടയിൽ ശക്തമായ എതിർപ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയർന്നു വരികയാണ് ഉണ്ടായത്.

കെ. കെ ശൈലജ ടീച്ചർക്കെതിരെ ഇന്നലെ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടെ നടത്തിയ അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി പരാതി നൽകി.

#LDF #Election #Commission #District #Collector #insulting #UDF #Kottikala

Next TV

Related Stories
#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

May 4, 2024 02:42 PM

#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം...

Read More >>
#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

May 3, 2024 03:16 PM

#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്നു രാവിലെയാണു കോൺഗ്രസ് റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 20നാണ്...

Read More >>
#VDSatheesan | ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ല - വി.ഡി. സതീശൻ

May 3, 2024 02:24 PM

#VDSatheesan | ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ല - വി.ഡി. സതീശൻ

ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശൻ...

Read More >>
#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

May 3, 2024 12:36 PM

#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും...

Read More >>
#KCVenugopal | അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

May 1, 2024 10:09 PM

#KCVenugopal | അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

എന്നാല്‍ രണ്ടുപേരും നിലപാടറിയിക്കാത്തത് പ്രതിസന്ധിയായി. രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലും നാളെ മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍...

Read More >>
#MuslimLeague | ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്

May 1, 2024 07:41 PM

#MuslimLeague | ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ്...

Read More >>
Top Stories