#Complaint |'നോ പാർക്കിങിൽ വാഹനം നിർത്തരുതെന്ന് പറഞ്ഞു'; മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതി

#Complaint |'നോ പാർക്കിങിൽ വാഹനം നിർത്തരുതെന്ന് പറഞ്ഞു'; മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതി
May 5, 2024 08:42 AM | By Meghababu

തിരുവനന്തപുരം: (truevisionnews.com)നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടമാക്കി എന്ന് പരാതി.

തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബു ആണ്‌ പരാതി ഉന്നയിക്കുന്നത്.വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മേയറും എംഎൽഎയും കുഞ്ഞും പാസ്പോർട്ട് ഓഫീസിലേക്ക് ഔദ്യോ​ഗിക വാഹനത്തിലാണ് എത്തിയത്. ഇതിനിടെ ചന്ദ്രബാബു ജോലിചെയ്യുന്ന കെട്ടിടത്തിലെ നോ പാർക്കിങ് ബോർഡ് വെച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചു.

കെട്ടിടത്തിന്‍റെ നിയമപ്രകാരം പാർക്ക് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. ഇതോടെ എംഎൽഎ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രബാബു പറയുന്നത്. പാസ്പോർട്ട് ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷവും എംഎൽഎ ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രബാബു ആരോപിച്ചു.

സംഭവം നടന്ന് പത്തുമിനിറ്റിനകം തന്നെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടു. ഏജൻസിയിൽ നിന്നും നിർദേശം വന്നതോടെ ജോലിയിൽ നിന്നും മാറി. മറ്റൊരു സ്ഥലത്ത് ജോലി നൽകാമെന്നായിരുന്നു ഏജൻസിയുടെ വാ​ഗ്ദാനം. ഒരു മാസം ജോലിയില്ലാതെ വീട്ടിരുന്നു.

ഇതിനുശേഷം മറ്റൊരു ഏജൻസിയിലേക്ക് മാറി. അതേസമയം സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് മേയർ ആര്യാ രാജേന്ദ്രന്‍റെ വിശദീകരണം.

#no #parking #Complaint #mayor #Arya #MLA #intervened #lost #job

Next TV

Related Stories
#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

May 18, 2024 08:42 PM

#Murder | ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളി രാജേഷാണ്...

Read More >>
#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും  -മന്ത്രി വി ശിവൻകുട്ടി

May 18, 2024 08:25 PM

#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം...

Read More >>
#keralarain |  അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

May 18, 2024 08:12 PM

#keralarain | അതിശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...

Read More >>
#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

May 18, 2024 07:34 PM

#Complaint | ഉദ്യോഗാർഥികൾ ഹാളിലെത്തിയ ശേഷം പരീക്ഷ റദ്ദാക്കിയതായി പരാതി

സ്ഥലത്തെത്തിയ ശേഷമാണ് പരീക്ഷ റദ്ദാക്കിയ വിവരം അധികൃതർ...

Read More >>
#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

May 18, 2024 07:33 PM

#advpsathidevi | 'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍...

Read More >>
Top Stories