#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍

#IPL2024 | ഒറ്റ മത്സരത്തിലൂടെ കളംപിടിച്ച് പന്ത്; ലോകകപ്പ് ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ സഞ്ജു ഒരു പടി പിന്നില്‍
Apr 25, 2024 12:29 PM | By VIPIN P V

ദില്ലി: (truevisionnews.com) ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒരൊറ്റ മത്സരത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ സഞ്ജു സാംസണെക്കാള്‍ ഒരുപടി മുന്നിലെത്തി റിഷഭ് പന്ത്.

ഗുജറാത്തിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു പന്തിന്റേത്. ടീം മൂന്നിന് 44 എന്ന നിലയില്‍ തകര്‍ന്നിരിക്കെ അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 43 പന്തില്‍ 88 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

എട്ട് സിക്‌സും അഞ്ച് ഫോറും പന്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. മാത്രമല്ല, റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും പന്തിന് സാധിച്ചു.

ഒമ്പത് മത്സരങ്ങളില്‍ 342 റണ്‍സാണ് പന്ത് നേടിയത്. 48.86 ശരാശരിയും 161.32 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്.

അതേസമയം, പന്തിനേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച സഞ്ജു 62.80 ശരാശരിയില്‍ 314 റണ്‍സുമായി ഏഴാമതാണ്.

എട്ട് മത്സരം കളിച്ച സഞ്ജുവിന് 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ഇതിനിടെ മറ്റൊരു കാര്യത്തില്‍ കൂടി പന്ത് മുന്നിലെത്തി. 2024 ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്.

കഴിഞ്ഞ ദിവസത്തെ ഇന്നിംഗ്‌സോടെ സഞ്ജുവിനെ മറികടക്കാന്‍ പന്തിനായി. ഇപ്പോള്‍ പന്തിനേക്കാള്‍ 28 റണ്‍സ് പിറകിലാണ് സഞ്ജു.

സോഷ്യല്‍ മീഡിയ പിന്തുണയും കൂടുതല്‍ പന്തിന് തന്നെ. താരത്തെ എന്തുകൊണ്ടും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്.

എന്നാല്‍ മറിച്ച് പന്തിന് ലഭിച്ചത് താരതമ്യേന മോശം ബോളുകളാണെന്നും മറ്റൊരു വാദം. അവസാന ഓവറുകളില്‍ യഥേഷ്ടം ഫുള്‍ടോസുകളും പന്തിന് ലഭിച്ചു.

എന്തായാലും ആര് ടീമില്‍ വരണമെന്നുള്ള കാര്യത്തില്‍ പല പല അഭിപ്രായങ്ങളും വരുന്നു. ഗുജറാത്തിനെതിരെ മത്സരത്തില്‍ നാല് വിക്കറ്റിന് ഡല്‍ഹി ജയിച്ചിരുന്നു.

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീഴുകയായിരുന്നു.

സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 224-4, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 220-8.

#Ball #holding #field #through #single #match; #Sanju #step #possible #WorldCupteam

Next TV

Related Stories
#T20WorldCup | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുക 20 കോടി, ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ എത്ര കിട്ടും

May 4, 2024 03:28 PM

#T20WorldCup | ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുക 20 കോടി, ടി20 ലോകകപ്പില്‍ കിരീടം നേടിയാല്‍ എത്ര കിട്ടും

കഴിഞ്ഞ തവണ പത്ത് ടീമുകള്‍ മാത്രമാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായി 20 ടീമുകളാണ്...

Read More >>
#Testranking | ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം; ഓസീസ് നമ്പര്‍ വണ്‍

May 3, 2024 08:52 PM

#Testranking | ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം; ഓസീസ് നമ്പര്‍ വണ്‍

2020-21 കാലയളവിലെ ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുക്കാതെയാണ് പുതിയ റാങ്കിങ്...

Read More >>
#T20WorldCup2024 | അവനെ ഒഴിവാക്കിയിട്ടായാലും റിങ്കുവിനെ ടീമിലെടുക്കണമായിരുന്നു; തുറന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍

May 1, 2024 11:18 AM

#T20WorldCup2024 | അവനെ ഒഴിവാക്കിയിട്ടായാലും റിങ്കുവിനെ ടീമിലെടുക്കണമായിരുന്നു; തുറന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍

അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് ഒഴിവാക്കാനാവുക. ആരെ ഒഴിവാക്കിയിട്ടായാലും അവനെ...

Read More >>
#T20WorldCup | ടി20 ലോകകപ്പിന് സഞ്ജു സാംസണും; ശിവം ദുബെയും ടീമില്‍, പതിനഞ്ചംഗ ടീമിനെ അറിയാം

Apr 30, 2024 04:08 PM

#T20WorldCup | ടി20 ലോകകപ്പിന് സഞ്ജു സാംസണും; ശിവം ദുബെയും ടീമില്‍, പതിനഞ്ചംഗ ടീമിനെ അറിയാം

ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്,...

Read More >>
#IPL2024 | വിൽ ജാക്സ് വിസ്ഫോടനം; ഐ.പി.എല്ലിൽ ഗുജറാത്തിനെ ഒൻപത് വിക്കറ്റിന് തകർത്ത് ബംഗളൂരു

Apr 28, 2024 07:41 PM

#IPL2024 | വിൽ ജാക്സ് വിസ്ഫോടനം; ഐ.പി.എല്ലിൽ ഗുജറാത്തിനെ ഒൻപത് വിക്കറ്റിന് തകർത്ത് ബംഗളൂരു

30 പന്തിൽ അഞ്ചു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഷാറൂഖിനെ മുഹമ്മദ് സിറാജാണ്...

Read More >>
#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

Apr 25, 2024 03:22 PM

#IPL2024 | ഇന്നുംകൂടെ തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് സ്വപ്‌നം ഉപേക്ഷിക്കാം; തകര്‍ത്തടിക്കാൻ ഹൈദരാബാദ്

ബംഗളൂരുവില്‍ റണ്‍മഴ പെയ്ത മത്സരത്തില്‍ ആര്‍സിബിക്കെതിരെ 25 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരുടീമും ആകെ ഏറ്റുമുട്ടിയത് ഇരുപത്തിനാല്...

Read More >>
Top Stories