#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി
Apr 25, 2024 06:07 AM | By VIPIN P V

(truevisionnews.com) വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കാണാൻ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച് അമ്മ പ്രേമകുമാരി.

11 വർഷങ്ങൾക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി.

എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.

12 വർഷത്തിന് ശേഷം വികാരനിർഭരമായ കൂടിക്കാഴ്ച്ചയാണ് ഇന്ന് യെമനിലെ സനയിലെ ജയിലിൽ നടന്നത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയത്.

നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൗകര്യം ഒരുക്കിയത്.

ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള സാമുവൽ ജെറോം പറഞ്ഞു.

ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം.

ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

#she #saw #daughter, #burst #tears #everything #happy': #Mother #Premakumari

Next TV

Related Stories
#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

May 4, 2024 07:40 PM

#murder | അടിച്ചും തൊഴിച്ചും ഭാര്യയെ മർദ്ദിച്ചത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം; കസാഖ് മുൻമന്ത്രിയെ കുടുക്കി വീഡിയോ

കസാക്കിസ്ഥാൻ സുപ്രീം കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ...

Read More >>
#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

May 4, 2024 05:57 PM

#sexuallyassault | 11-കാരന് നേരേ ലൈംഗികാതിക്രമം; വിവാഹത്തിന് മൂന്ന് മാസം ബാക്കിനില്‍ക്കെ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ഒരു അവധിക്കാലത്ത് അധ്യാപികയ്ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍...

Read More >>
#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

May 4, 2024 04:42 PM

#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും...

Read More >>
#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

May 3, 2024 08:37 PM

#founddead | യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍...

Read More >>
#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

May 3, 2024 02:23 PM

#died | കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതോടെ കുടുംബം പൊലീസില്‍...

Read More >>
#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

May 3, 2024 02:04 PM

#fire | പൊലീസ് പരിശീലന കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് അജ്ഞാതൻ

അഗ്നിബാധ സംബന്ധിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനുവരിയിലും പോർട്ട്ലാന്ഡിൽ സമാനമായ രീതിയിൽ...

Read More >>
Top Stories