#seized | അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ

#seized | അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ
Apr 24, 2024 10:20 PM | By VIPIN P V

സുല്‍ത്താൻ ബത്തേരി: (truevisionnews.com) വയനാട് സുല്‍ത്താൻ ബത്തേരിയിൽ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്.

സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1

500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്.

എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

പിക്ക് അപ്പ് ജീപ്പില്‍ കുറെ കിറ്റുകള്‍ കയറ്റിയ നിലയിലും കുറെയെറെ കിറ്റുകള്‍ കൂട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ കിറ്റുകള്‍ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്നും ആര്‍ക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

#Kits #containing #essentials #seized; #incident #took #place #SultanBatheri

Next TV

Related Stories
#annoordeath |അന്നൂരിലെ കൊല: നടുങ്ങി നാട്ടുകാരും വീട്ടുടമയും, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സഹോദരന്‍

May 6, 2024 10:03 AM

#annoordeath |അന്നൂരിലെ കൊല: നടുങ്ങി നാട്ടുകാരും വീട്ടുടമയും, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സഹോദരന്‍

സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം...

Read More >>
#acidattack | ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

May 6, 2024 09:41 AM

#acidattack | ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം....

Read More >>
#accident | കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

May 6, 2024 09:30 AM

#accident | കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ്...

Read More >>
#murdercase |യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന സംഭവം; പിന്നില്‍ മൂന്നംഗസംഘം, കൂടുതൽ വിവരങ്ങൾ പുറത്ത്

May 6, 2024 09:19 AM

#murdercase |യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്ന സംഭവം; പിന്നില്‍ മൂന്നംഗസംഘം, കൂടുതൽ വിവരങ്ങൾ പുറത്ത്

ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മര്‍ദിച്ചത്. ബോധം നഷ്ടപ്പെട്ട മനുവിനെ...

Read More >>
Top Stories