#sexualharassment |എട്ടാം ക്ലാസുകാരൻ നേരിട്ടത് ക്രൂരമായ ലൈം​ഗിക പീഡനം; ആന്തരികാവയവങ്ങൾ തകർന്നു, സഹപാഠികൾക്കെതിരെ അന്വേഷണം വേണം

#sexualharassment |എട്ടാം ക്ലാസുകാരൻ നേരിട്ടത് ക്രൂരമായ ലൈം​ഗിക പീഡനം; ആന്തരികാവയവങ്ങൾ തകർന്നു, സഹപാഠികൾക്കെതിരെ അന്വേഷണം വേണം
May 6, 2024 08:52 AM | By Susmitha Surendran

ദില്ലി: (truevisionnews.com)   വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ.

പീഡനത്തിനിരയായ എട്ടാം ക്ലാസുകാരൻ സംഭവത്തിന് ശേഷം ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

മകൻ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയായെന്നും പ്രതികൾക്കെതിരെ അന്വേഷണം വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. തൻ്റെ മകന് നീതിയ്ക്കു വേണ്ടി സ്‌കൂൾ അധികാരികളും പൊലീസും നടപടി സ്വീകരിക്കണം.

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അമ്മ പറഞ്ഞു. മാർച്ച് 18 നാണ് കുട്ടി സഹപാഠികളുടെ ആക്രമണത്തിന് ഇരയായത്. തൻ്റെ മകനെ ക്ലാസിൽ നിന്ന് പുറത്തേക്ക് വിളിക്കുകയും ഒരു കൂട്ടം സമപ്രായക്കാർ അവനെ ശാരീരികവും ലൈംഗികവുമായ പീഡനത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു.

സഹപാഠികൾ ചേർന്ന് മകനെ മർദ്ദിക്കുകയും തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു. ലൈം​ഗികാവയവത്തിൽ വടി കൊണ്ട് ആക്രമിച്ചതിനാൽ കുടലിന് പരിക്കേറ്റെന്നും അമ്മ പറഞ്ഞു.

സംഭവം പുറത്തു പറഞ്ഞാൽ കൂടുതൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി പത്ത് ദിവസങ്ങളോളം വിവരം പുറത്തു പറഞ്ഞില്ല.

മകൻ എല്ലാ രാത്രിയിലും ഭയത്തോടെയാണ് ഉണരുന്നതെന്നും കുട്ടിയുടെ ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ മൂന്ന് മാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും അമ്മ പറഞ്ഞു.

സംഭവത്തിൽ സ്കൂൾ അധികാരികൾ ഇടപെടണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് അമ്മയുടെ ആവശ്യം. 

#Eighth #grader #faced #brutal #sexual #harassment #internal #organs #broken #classmates #investigated

Next TV

Related Stories
#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

May 18, 2024 10:06 PM

#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും...

Read More >>
#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 18, 2024 09:32 PM

#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്‍ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

May 18, 2024 07:56 PM

#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ്...

Read More >>
#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

May 18, 2024 05:56 PM

#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
Top Stories