#loksabhaelection |കൊട്ടിക്കലാശം ആവേശമാക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടി, തടവുശിക്ഷ വരെ ലഭിക്കും

#loksabhaelection |കൊട്ടിക്കലാശം ആവേശമാക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടി, തടവുശിക്ഷ വരെ ലഭിക്കും
Apr 24, 2024 10:39 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ പരസ്യ പ്രചാരണം കേരളത്തില്‍ ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടില്‍ മൂന്ന് മുന്നണികളും ആവേശത്തിന്‍റെ കൊടുമുടിയിലെത്തും എന്നുറപ്പ്.

എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശം മുറുകുമ്പോള്‍ എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ആവശ്യപ്പെട്ടു.

എന്തൊക്കെ ശ്രദ്ധിക്കണം...

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‍റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കും. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല.

ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്‍റെയും എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൊലീസിന്‍റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും.

സഹകരം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

#Be #careful #stirring #drum #Violation #result #strict #action #imprisonment

Next TV

Related Stories
#skullfound |പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവം; മുങ്ങൽവിദഗ്ധർ തിരച്ചിൽനടത്തി, കുളംവറ്റിക്കാൻ ശ്രമം

May 6, 2024 09:06 AM

#skullfound |പാറക്കുളത്തിൽ തലയോട്ടി കണ്ടെത്തിയ സംഭവം; മുങ്ങൽവിദഗ്ധർ തിരച്ചിൽനടത്തി, കുളംവറ്റിക്കാൻ ശ്രമം

മൃതദേഹാവശിഷ്ടങ്ങളെന്തെങ്കിലും ലഭിക്കുമോ എന്നറിയാനായിരുന്നു...

Read More >>
#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

May 6, 2024 08:48 AM

#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലീസ്...

Read More >>
#arrest | പലരിൽ നിന്ന് തട്ടിയത് കോടികളും സ്വർണവും, മനംനൊന്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

May 6, 2024 08:40 AM

#arrest | പലരിൽ നിന്ന് തട്ടിയത് കോടികളും സ്വർണവും, മനംനൊന്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ്...

Read More >>
#accident |ബൈക്കപകടത്തിൽ 17-കാരന് ദാരുണാന്ത്യം, വഴിയിലുപേക്ഷിച്ച് സുഹൃത്ത്; നഷ്ടമായത് കുടുംബത്തിന്റെ പ്രതീക്ഷ

May 6, 2024 08:38 AM

#accident |ബൈക്കപകടത്തിൽ 17-കാരന് ദാരുണാന്ത്യം, വഴിയിലുപേക്ഷിച്ച് സുഹൃത്ത്; നഷ്ടമായത് കുടുംബത്തിന്റെ പ്രതീക്ഷ

കോഴഞ്ചേരിക്കും നെല്ലിക്കാലയ്ക്കും മധ്യേ കാരംവേലി തുണ്ടഴം ഭാഗത്ത് എത്തിയപ്പോൾ വാഹനം...

Read More >>
#founddead |വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് സംശയം

May 6, 2024 08:34 AM

#founddead |വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് സംശയം

ഓട്ടോ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർന്നുകിടപ്പായിരുന്നു....

Read More >>
#sideath |'എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം നേതാക്കളുടെ  സമ്മർദ്ദം'; പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

May 6, 2024 08:30 AM

#sideath |'എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം നേതാക്കളുടെ സമ്മർദ്ദം'; പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

ഏപ്രിൽ 29-ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാർട്ടേഴ്സിലാണ് വിജയനെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്....

Read More >>
Top Stories