#Childbirth | അത്യപൂർവ പ്രസവം, ഒരു മണിക്കൂറിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി 27-കാരി

#Childbirth | അത്യപൂർവ പ്രസവം, ഒരു മണിക്കൂറിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി 27-കാരി
Apr 23, 2024 09:01 AM | By VIPIN P V

(truevisionnews.com) അത്യപൂർവ പ്രസവത്തില്‍ 4ആൺകുഞ്ഞുങ്ങൾക്കും 2പെൺകുഞ്ഞുങ്ങൾക്കും പിറവി നൽകി 27കാരി.

പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് 27കാരി ജന്മം നൽകിയത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കുഞ്ഞുങ്ങളെ നിലവിൽ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. ചില സങ്കീർണതകൾ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സീനത്ത്- വഹീദ് എന്ന റാവിൽപിണ്ഡി സ്വദേശികളായ ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. അമ്മയും കു‍ഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികം വൈകാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും എൻഡിടിവി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം മാധ്യമങ്ങളെ കണ്ട് സീനത്തിന്റെ കുടുംബം കുട്ടികളുടെ കാര്യത്തിൽ സന്തോഷമറിയിച്ചു.

ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

#year-#old #gives #birth #six #babies #one #hour

Next TV

Related Stories
#complaint |തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

May 4, 2024 08:07 AM

#complaint |തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി

'പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'യെന്നാണ് പരാതിയിൽ പറയുന്നത്....

Read More >>
#crime |ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

May 4, 2024 07:25 AM

#crime |ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

May 4, 2024 06:16 AM

#accident | കാറുകൾ കൂട്ടിയിടിച്ചു, രണ്ട് കുഞ്ഞുങ്ങളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

സർനായിക്കിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ കാറുമായി...

Read More >>
#arrest |ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

May 4, 2024 06:13 AM

#arrest |ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

​ദമ്പതികളെ കൊല്ലപ്പെടുത്താൻ മരുമകൾ മിത്തൽ കുമാരി വാടക കൊലയാളികളെ...

Read More >>
#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

May 3, 2024 10:58 PM

#ShashiTharoor | സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ല - ശശി തരൂർ

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി...

Read More >>
#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

May 3, 2024 10:51 PM

#CVAnanda Bose | ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ പരാതി; കെട്ടിച്ചമച്ചതെന്ന് ഗവർണർ

ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്നും ഗവർണർ ആരോപിച്ചു. മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു ഗവർണർ...

Read More >>
Top Stories