#arrest |ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ

#arrest |ഇരട്ടക്കൊലപാതകം ; ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തി മരുമകൾ
May 4, 2024 06:13 AM | By Susmitha Surendran

ഗുജറാത്ത് : (truevisionnews.com)   ഗുജറാത്തിലെ ഇരട്ടക്കൊലപാതകത്തിൽ മരുമകൾ പിടിയിൽ. മാതാപിതാക്കളെ കൊലപ്പെടുത്താൻ വാടകകൊലയാളികളെ ഏർപ്പെടുത്തിയ മിത്തൽ കുമാരിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ഹിമത്നഗറിലെ രാം നഗർ സൊസൈറ്റിയിലെ വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. കോൺസ്റ്റബിൾ വിക്രം സിംഗ് (65) ഭാര്യ മൻഹർ കുൻവർബ (62) എന്നി ​ദമ്പതികളാണ് കൊല്ലപ്പെട്ടത്.

​ദമ്പതികളെ കൊല്ലപ്പെടുത്താൻ മരുമകൾ മിത്തൽ കുമാരി വാടക കൊലയാളികളെ ഏർപ്പെടുത്തുകയായിരുന്നു

കൊലയും കവർച്ചയും നടത്താൻ വാടക കൊലയാളികൾക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.ഏപ്രിൽ 30 ന് ഉച്ചയ്ക്ക് മിത്തൽ കുമാരിയുടെ ഭര്‍ത്താവായ വനരാജ് സിംഗ് ജോലിക്ക് പോയപ്പോൾ അജ്ഞാതരായ രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

വീട്ടിലെ ലോക്കറിൽ നിന്ന് 35 ലക്ഷം രൂപയും 42,25,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർന്നു . തുടർന്ന് ദമ്പതികളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

ആഭരണങ്ങൾ കൊള്ളയടിക്കുകയും ബാഗുകൾ നിറയെ പണവും ആഭരണങ്ങളുമായി ഇവർ ഓടി രക്ഷപ്പെടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം മിത്തൽ കുമാരി ഭർത്താവിനെ അറിയിച്ചു.

തുടർന്ന് വനരാജ് സിംഗ് ആണ് പൊലീസിൽ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ഇരട്ടക്കൊലപാതകത്തിൽ മരുമകൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് സംശയിച്ചിരുന്നു.

അമ്മായിയമ്മയുടെ പെരുമാറ്റത്തിൽ മിത്തൽ കുമാരിക്ക് അത്യപ്തിയുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്.

കൊലപാതകവും കവർച്ചയും നടത്താൻ കരാർ കൊലയാളികളായ ഹെറ്റ് പട്ടേലിനും വിപുൽ സിങ്ങിനും 10 ലക്ഷം രൂപ നൽകുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു

#Daughterinlaw #arrested #double #murder #Gujarat

Next TV

Related Stories
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
 #Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

May 17, 2024 08:58 PM

#Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ...

Read More >>
#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

May 17, 2024 08:12 PM

#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

അസ്റ്റിലായി 50–ാം ദിവസം കെജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ...

Read More >>
#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

May 17, 2024 08:06 PM

#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

കോൺഗ്രസ് ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ...

Read More >>
Top Stories