#newbornbabydeath |പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ, യുവതിയുടെ മൊഴി

#newbornbabydeath |പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ, യുവതിയുടെ മൊഴി
May 4, 2024 06:28 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)   കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി.

കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് ഇട്ടു.

പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകി. അതേസമയം, യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.

സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

#Murder #newborn #baby #Panambilly #Nagar #child #killed #suffocation #woman's #statement

Next TV

Related Stories
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

May 18, 2024 08:54 AM

#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ...

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 08:36 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച്...

Read More >>
Top Stories