#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ

#DYFI | വോട്ടര്‍മാര്‍ക്ക് പണം നൽകാനെത്തിയതെന്ന് ആരോപണം: വ്യവസായി ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ
Apr 19, 2024 10:24 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങലിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.

വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നൽകിയെന്നാണ് ആരോപണം. കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ ആണ് വന്നതെന്ന് ബിജു രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. അരുവിക്കര വടക്കേമലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്ക് മാറ്റി. ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശും വ്യവസായി ബിജു രമേശും അടുത്ത ബന്ധുക്കളാണ്.

അടൂര്‍ പ്രകാശിന്റെ മകന്റെ ഭാര്യ ബിജു രമേശിന്റെ മകളാണ്. അത്യാഡംബരത്തോടെയായിരുന്നു ഈ വിവാഹം നടന്നത്. സിനിമാ സെറ്റുകൾ പരാജയപ്പെടുന്ന മണ്ഡപമാണ് വിവാഹത്തിന് ഒരുക്കിയിരുന്നത്.

മുൻപ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് കോഴ വിവാദത്തിൽ കെഎം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു. രാജധാനി ഗ്രൂപ്പിന്റെ ചെയര്‍മാനായ ബിജു രമേശ് നിരവധി ബാറുകളുടെ ഉടമയാണ്.

#DYFI #stopped #businessman #BijuRamesh #allegedly #coming #pay #voters

Next TV

Related Stories
#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

May 2, 2024 11:01 PM

#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്ത് എത്താൻ പ്രയാസം...

Read More >>
#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

May 2, 2024 09:59 PM

#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ...

Read More >>
#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

May 2, 2024 09:42 PM

#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ്...

Read More >>
#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 2, 2024 08:22 PM

#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

Read More >>
#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

May 2, 2024 08:21 PM

#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന്...

Read More >>
Top Stories