പാലക്കാട്: (truevisionnews.com) മണ്ണാര്‍ക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു.
കുമരംപുത്തൂര്‍ കുളപ്പാടം വൈക്കുന്ന് കോളനിയില്‍ കോട്ടയില്‍ വീട്ടില്‍ കൃഷ്ണന്‍ (50) നാണ് കുത്തേറ്റത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാള്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന് പറയുന്നു.
അടിവയറിലും നെഞ്ചിലുമാണ് കുത്തേറ്റിട്ടുള്ളത്. വഴക്കിനുള്ള കാരണം വ്യക്തമല്ല.
#Family #dispute: #Palakkad #youth #stabbed #sodabottle