#RamappaThimmapur | രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

#RamappaThimmapur  | രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി
May 2, 2024 09:25 PM | By Susmitha Surendran

ബെംഗളുരു: (truevisionnews.com)   ലൈം​ഗികാതിക്രമക്കേസ് നേരിടുന്ന ഹസ്സൻ എംപി പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വിവാദത്തിലായി കർണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മപ്പുർ.

ഭക്തികൊണ്ട് സ്ത്രീകളാൽ ചുറ്റപ്പെട്ട ശ്രീകൃഷ്ണനെ മറികടക്കാനാണ് പ്രജ്വൽ രേവണ്ണ ആഗ്രഹിക്കുന്നതെന്നായിരുന്നു രാമപ്പയുടെ വിവാദ പരാമർശം.

'ഇത്രയും വൃത്തികെട്ടയാളെ നമ്മൾ ഈ രാജ്യത്ത് കണ്ടിട്ടില്ല. ലോക റെക്കോർഡ് ഇട്ടുകളയാമെന്നാകും അയാൾ കരുതിയിരിക്കുക. ശ്രീകൃഷ്ണന് ചുറ്റും സ്ത്രീകളുണ്ടായിരുന്നത് അവരുടെ ഭക്തി കാരണമാണ്, ഈ രീതിയിലല്ല. പ്രജ്വൽ രേവണ്ണയ്ക്ക് കൃഷ്ണന്റെ റോക്കോർഡ് മറികടക്കണമായിരിക്കും' - എന്നാണ് രാമപ്പ പറ‍ഞ്ഞത്.

സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുകയും അത് തന്റെ ഫോണിൽ റെക്കോർ‍ഡ് ചെയ്യുകയും ചെയ്തെന്ന കേസിൽ പ്രതിയാണ് ജെഡിഎസ് നേതാവും എച്ച് ഡി ദേവ​ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ.

ഏപ്രിൽ 28 ന് 47കാരി രേവണ്ണയ്ക്കെതിരെ പരാതി നൽകി. തന്നെയും മകളെയും ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ കൂടുതൽ സ്ത്രീകൾ ഇയാൾക്കെതിരെ രം​ഗത്തെത്തി.

ഏപ്രിൽ 30 ന് രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. 70 ലേറെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ 3000ഓളം വീഡിയോ ക്ലിപ്പുകൾ രേവണ്ണയുടെ കൈവശമുണ്ടെന്നാണ് ആരോപണം.

എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ ആരോപണങ്ങൾ അന്വേഷിക്കും. നിലവിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഉത്തരാവിദിത്തം ആർക്കാണെന്നും സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രേവണ്ണയുടെ കുടുംബത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഏപ്രിൽ 27ന് രാജ്യം വിട്ട പ്രജ്വൽ രേവണ്ണ, താൻ ബെം​ഗളുരുവിൽ ഇല്ലെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്നും അഭിഭാഷകർ മുഖാന്തിരം ഇക്കാര്യം അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മെയ് ഒന്നിന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സത്യം വൈകാതെ തെളിയിക്കപ്പെടുമെന്നും പുറത്തുവരുമെന്നും ഇയാൾ പറഞ്ഞു.

#Revanna #likened #LordKrishna #Karnataka #minister #controversy

Next TV

Related Stories
#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

May 17, 2024 02:14 PM

#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

May 17, 2024 02:09 PM

#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം...

Read More >>
#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

May 17, 2024 01:05 PM

#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം...

Read More >>
#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

May 17, 2024 10:06 AM

#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

യുവതിയുടെ പരാതി വ്യാജമാണെന്നും യുവാവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്നും സഹോദരൻ...

Read More >>
#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

May 17, 2024 09:43 AM

#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ...

Read More >>
#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

May 17, 2024 08:52 AM

#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

അതിനാൽ അവൾക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവൻ രക്ഷിക്കാൻ അവൾക്ക് സഹായിക്കാനാകും," അവളുടെ പിതാവ്...

Read More >>
Top Stories