മലപ്പുറം: (truevisionnews.com) നിരവധി കേസുകളിൽ പ്രതികളായിട്ടുള്ള രണ്ട് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി.
പുറത്തൂർ സ്വദേശിയായ തെക്കഞ്ചേരി സുധീഷ്(34), കൂട്ടായി സ്വദേശി വെട്ട് കാസിം എന്നറിയപ്പെടുന്ന മുഹമ്മദ് കാസിം(37) എന്നിവരെയാണ് നാടുകടത്തിയത്.
മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. അജീത ബീഗമാണ് ഉത്തരവിറക്കിയത്.
നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി.
സുധീഷ് നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും പ്രതികളായിട്ടുള്ളവരാണ്.
സുധീഷിന് ഒരു വർഷക്കാലത്തേക്കും കാസിമിന് ആറുമാസകാലത്തേക്കുമാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
#Two #accused #several #cases, #including #attemptedmurder, #deported #under #KaapaAct