കോട്ടയം: (truevisionnews.com) കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്.
സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിക്കും.
നേരത്തേ തന്നെ മുന്നണികളിൽ നിന്ന് ക്ഷണമുള്ളതായി സജി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സജി.
ഏതായാലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള സജിയുടെ നീക്കം കോട്ടയം ലോക്‌സഭാ മണ്ഡലത്തെ വീണ്ടും ചർച്ചകളിൽ എത്തിച്ചിരിക്കുകയാണ്.
മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും സജി രാജിവെച്ചത്.
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായും സജി പറഞ്ഞിരുന്നു.
#SajiManjakadambil #BJP; #New #KeralaCongressparty #announcement #soon