#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി

#suicide |കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി
May 2, 2024 03:38 PM | By Susmitha Surendran

വിജയവാഡ: (truevisionnews.com)   കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഡോക്ടര്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ. ഡി. ശ്രീനിവാസ്(40) ആണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടിലേക്കുള്ള പ്രധാന വാതിലിന് സമീപത്തായാണ് ശ്രീനിവാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഉഷറാണി(36) മക്കളായ സൈലജ(9) ശ്രിഹാന്‍(6) അമ്മ രമണമ്മ(65) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലായിരുന്നു.

നാലുപേരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ശ്രീനിവാസ് തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കൂട്ടമരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ശ്രീനിവാസിനെ തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വീട്ടിലെത്തി പോലീസ് നടത്തിയ പരിശോധനയില്‍ ചോരയില്‍ കുളിച്ചനിലയില്‍ മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍നിന്ന് ശ്രീനിവാസിന്റെ ആത്മഹത്യാക്കുറിപ്പും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിന് മുമ്പ് സ്വന്തം കാറിന്റെ താക്കോല്‍ ശ്രീനിവാസ് അയല്‍ക്കാരന്റെ വീട്ടിലെ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചിരുന്നു. കാറിന്റെ താക്കോല്‍ സഹോദരന് കൈമാറണമെന്ന് കുറിപ്പും ഇതിനൊപ്പം കണ്ടെടുത്തു.

ജീവനൊടുക്കുന്നതിന് മുമ്പ് ശ്രീനിവാസ് ഒരു ശബ്ദസന്ദേശം ഫോണില്‍ റെക്കോഡ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെല്ലാം ഡോക്ടര്‍ ഇതില്‍ വിശദീകരിക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം.

#After #killing #his #family #members #doctor #committed #suicide.

Next TV

Related Stories
#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

May 17, 2024 11:07 AM

#heartattack | വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു

മുതിർന്നവർ മാത്രമേ ചിപ്പ് കഴിക്കാവൂ എന്ന് പാക്വി ബ്രാൻഡ് അതിൻ്റെ സൈറ്റിൽ പറയുന്നു. ആളുകൾക്ക് ശ്വാസതടസ്സം, ബോധക്ഷയം അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന...

Read More >>
#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

May 16, 2024 01:13 PM

#Died | സഹപാഠികള്‍ നിരന്തരം കളിയാക്കി, മര്‍ദ്ദിച്ചു; പത്തുവയസുകാരന്‍ ജീവനൊടുക്കി

സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍...

Read More >>
#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

May 15, 2024 10:57 PM

#SaeedAnwar| 'സ്ത്രീകള്‍ ജോലിക്ക് പോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി'; വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാക് താരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം...

Read More >>
#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

May 13, 2024 11:06 AM

#maldivesminister |'ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ള പൈലറ്റുമാരില്ല'; തുറന്ന് പറഞ്ഞ് മാലദ്വീപ് പ്രതിരോധ മന്ത്രി

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്....

Read More >>
#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

May 12, 2024 08:16 PM

#death |ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

'മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ...

Read More >>
#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

May 11, 2024 04:14 PM

#bread|ബ്രെഡിൽ ചത്ത എലിയുടെ അവശിഷ്ടങ്ങൾ, ഒരുലക്ഷത്തിലധികം പാക്കറ്റുകൾ തിരികെ വിളിച്ചു

കറുത്ത എലിയുടെ അവശിഷ്ടങ്ങൾ നിരവധി ബ്രെഡ് പാക്കറ്റുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ്...

Read More >>
Top Stories