#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്

#death |വൃദ്ധ ദമ്പതികൾക്ക് ആടിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം, ഭ്രാന്തൻ ആടിനെ വെടിവച്ച് കൊന്ന് പൊലീസ്
Apr 19, 2024 09:08 AM | By Susmitha Surendran

ഓക്ലാൻഡ്: (truevisionnews.com)   ഭ്രാന്തൻ ചെമ്മരിയാടിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യമെന്ന് പൊലീസ്. ന്യൂസിലാന്റിലെ ഓക്ലാൻറിലെ പശ്ചിമ മേഖലയിലെ ഗ്രാമീണ മേഖലയിലാണ് സംഭവം.

80 വയസോളം പ്രായമുള്ള ദമ്പതികളെ അവരുടെ പാടശേഖരത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്.

കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധ്യമാകാതെ വന്നതിന് പിന്നാലെ വിവരം അന്വേഷിക്കാനായി എത്തിയ മകനാണ് വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന് വിശദമാക്കിയത്. ദമ്പതികൾ പാടശേഖരത്തിന് അടുത്തെത്തിയ സമയത്ത് ഈ മേഖലയിൽ ചെമ്മരിയാട് ഉണ്ടായിരുന്നതായും പൊലീസ് വിശദമാക്കി.

വൃദ്ധ ദമ്പതികളെ ആക്രമിച്ചെന്ന് നിരീക്ഷിക്കുന്ന ആൺ ചെമ്മരിയാടിനെ വെടിവച്ച് കൊന്നതായും ന്യൂസിലാൻറ് പൊലീസ് വിശദമാക്കി.

ഭ്രാന്തൻ ചെമ്മരിയാടിന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ രക്ഷിക്കാനായി ശ്രമിച്ച പൊലീസ് സംഘത്തിന് നേരെ തിരിഞ്ഞ ചെമ്മരിയാടിനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.

പ്രദേശത്തെ ആളുകളെ ആകെ ശല്യപ്പെടുത്തുന്നതാണ് സംഭവം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്ന് ഉറപ്പിക്കാൻ പൊലീസ് അന്വേഷണം നടത്തുമെന്നും വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നും പൊലീസ് വിശദമാക്കി.

#Police #said #old #couple #tragicend #after #attacked #sheep.

Next TV

Related Stories
#arrest |പള്ളിയിൽ പരിചയപ്പെട്ട 15കാരനെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റിൽ

May 1, 2024 08:23 AM

#arrest |പള്ളിയിൽ പരിചയപ്പെട്ട 15കാരനെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റിൽ

കോടതി രേഖകൾ പ്രകാരം, മകൻ്റെ ഫോണിൽനിരവധി സന്ദേശങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാസ്റ്ററെ വിവരം...

Read More >>
#Covishield | കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; തുറന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

Apr 30, 2024 11:56 AM

#Covishield | കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; തുറന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. യുകെ സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെടാൻ...

Read More >>
#kenyadambursts | കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം

Apr 29, 2024 04:50 PM

#kenyadambursts | കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം

ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും...

Read More >>
 #Gaza|ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും: ഗസ്സയിൽ രണ്ട് കുട്ടികൾ മരിച്ചു

Apr 29, 2024 09:56 AM

#Gaza|ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും: ഗസ്സയിൽ രണ്ട് കുട്ടികൾ മരിച്ചു

കുടിക്കാനും കുളിക്കാനും അലക്കാനുമൊക്കെ 15 ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം വേണ്ടിടത്ത് ആകെ ലഭിക്കുന്നത് ഒരു ലിറ്ററിലും താഴെ...

Read More >>
#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

Apr 28, 2024 07:55 PM

#samesexrelationship |സ്വവർഗ ബന്ധങ്ങള്‍ ക്രിമിനൽ കുറ്റമാക്കി നിയമം പാസ്സാക്കി ഇറാഖ്, 15 വർഷം വരെ തടവുശിക്ഷ

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്....

Read More >>
Top Stories