#arrest |പള്ളിയിൽ പരിചയപ്പെട്ട 15കാരനെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റിൽ

#arrest |പള്ളിയിൽ പരിചയപ്പെട്ട 15കാരനെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റിൽ
May 1, 2024 08:23 AM | By Susmitha Surendran

ന്യൂയോർക്ക്: (truevisionnews.com)  15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയിൽ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച് ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്.

ലിറ്റിൽ റോക്ക് ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ സന്നദ്ധസേവനം നടത്തുന്നതിനിടെ 2020 മുതൽ 15 വയസ്സുകനെ ലൈം​ഗികമായി ദുരുപയോഗം ചെയ്തിരുന്നതായി തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി.

കോടതി രേഖകൾ പ്രകാരം, മകൻ്റെ ഫോണിൽനിരവധി സന്ദേശങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാസ്റ്ററെ വിവരം അറിയിച്ചു.

കുട്ടിക്ക് ന​ഗ്ന ചിത്രങ്ങൾ അയച്ച് വശീകരിച്ചതിന് ശേഷമാണ് പീഡനമെന്നും പറയുന്നു. ലിറ്റിൽ റോക്ക് ക്രിസ്ത്യൻ അക്കാദമിയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യുവതി.

15കാരനുമായി ശാരീരിക ബന്ധമില്ലെന്നാണ് യുവതി പറഞ്ഞത്. കേസിന് പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു. കാറിലും വീട്ടിലും വെച്ചാണ് 15കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

2023 ലെ ഒരു കൗൺസിലിംഗ് സെഷനിൽ യുവതി കുറ്റസമ്മതം നടത്തിയതായി ഒരു പള്ളി നേതാവ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് പറഞ്ഞു.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് യുവതിക്കെതിരെ ലൈംഗികാതിക്രമം ചുമത്തി. പിന്നീട്, 20,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു.

#26yearold #teacher #arrested #sexually #abusing #15yearold #boy #she #met #church

Next TV

Related Stories
#accident | നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

May 21, 2024 01:08 PM

#accident | നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചികിത്സയിലിരിക്കെ അൻവി ശർമ്മയും മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ്...

Read More >>
#chocolate|പാക്കേജിൽ നിന്നും വീണ ചോക്ലേറ്റ്, കഴിച്ചവരുടെ പെരുമാറ്റം വിചിത്രം, ഒടുവിൽ കണ്ടെത്തിയത് കഞ്ചാവ്

May 20, 2024 09:12 PM

#chocolate|പാക്കേജിൽ നിന്നും വീണ ചോക്ലേറ്റ്, കഴിച്ചവരുടെ പെരുമാറ്റം വിചിത്രം, ഒടുവിൽ കണ്ടെത്തിയത് കഞ്ചാവ്

പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാർക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവർ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും...

Read More >>
#ebrahimraisis | ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

May 20, 2024 01:54 PM

#ebrahimraisis | ഹെലികോപ്റ്റര്‍ ദുരന്തം; ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്നയാളാണ് പ്രസിഡന്റ് ഇബ്രാഹിം...

Read More >>
#EbrahimRaisi | ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

May 20, 2024 10:10 AM

#EbrahimRaisi | ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍...

Read More >>
#rain | തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി

May 20, 2024 09:21 AM

#rain | തമിഴ്‌നാട്ടിൽ കനത്ത മഴ; തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി

നത്ത മഴ നാശം വിതയ്‌ക്കുന്ന തമിഴ്‌നാട്ടിലെ തിരുപ്പുരിൽ നാലു പേരെ ഒഴുക്കിൽപ്പെട്ടു...

Read More >>
Top Stories