#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി

#MDMA |വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന്  എംഡിഎംഎയും കഞ്ചാവും പിടികൂടി
Apr 18, 2024 04:47 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ വന്ന യുവാക്കളിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി.

കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട്‌ കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.

പാർട്ടിയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, ഷമീർ പ്രബോധ് എന്നിവർ പങ്കെടുത്തു.

#Newgen #drug #MDMA #ganja #seized #from #youths #who #came #car.

Next TV

Related Stories
#death |ഇവിടെ ആർക്കും കരച്ചിലടക്കാനായില്ല; ചിതക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ

May 1, 2024 01:12 PM

#death |ഇവിടെ ആർക്കും കരച്ചിലടക്കാനായില്ല; ചിതക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ

സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോക് വി. നായരുടെ ജീവൻ നിലനിർത്തുന്നത്....

Read More >>
#arrest | പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

May 1, 2024 12:46 PM

#arrest | പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

മൂവായിരത്തോളം രൂപ വഞ്ചിയിലുണ്ടായിരുന്നെന്നും ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ സമാനരീതിയിലുള്ള മോഷണക്കേസുകളുണ്ടെന്നും...

Read More >>
#ShafiParampil | വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട്, സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിഎടുത്തില്ല -ഷാഫി പറമ്പിൽ

May 1, 2024 12:35 PM

#ShafiParampil | വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട്, സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിഎടുത്തില്ല -ഷാഫി പറമ്പിൽ

തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും...

Read More >>
#parakkalabdulla |സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല

May 1, 2024 12:35 PM

#parakkalabdulla |സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല

ഷാഫിയെ സ്വീകരിക്കാൻ മാർച്ച് 10ന് വടകരയിൽ ഒഴുകിയെത്തിയ പതനായിരങ്ങളെ നോക്കി, കേരള രാഷ്ട്രീയത്തിലെ അശ്ലീലമാണ് ആ കാഴ്‌ച എന്നും ഇ വർ വിഷം തുപ്പിയത്‌...

Read More >>
#KBGaneshKumar | മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ; ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം

May 1, 2024 12:28 PM

#KBGaneshKumar | മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ; ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം

മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ്...

Read More >>
#mvjayarajan |സമസ്ത നേതാവ് ഉമർ ഫൈസിയും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

May 1, 2024 12:18 PM

#mvjayarajan |സമസ്ത നേതാവ് ഉമർ ഫൈസിയും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം അനുകൂല സമീപനം പരസ്യമായി സ്വീകരിച്ച സമസ്ത മുശാവറ അംഗമാണ് ഉമർ...

Read More >>
Top Stories