#arrest |നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ പിടിയിൽ

#arrest |നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ  പിടിയിൽ
Apr 18, 2024 01:23 PM | By Susmitha Surendran

കോയമ്പത്തൂർ: (truevisionnews.com)   കോയമ്പത്തൂരിൽ ബിജെപി പ്രവർത്തകന്റെ പക്കൽ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു.

പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. ചായക്കടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ വച്ച് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പണം പേരൂർ തഹസീൽദാർ ഓഫീസിലേക്ക് മാറ്റി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി വോട്ടർമാർക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.

ഇതിനിടെയാണ് ബിജെപി പ്രവർത്തകനെ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയത്. ചെന്നൈയിൽ ട്രെയിനിൽ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുമായി കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ പിടികൂടിയിരുന്നു.

ചെന്നൈയിലെ ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യിൽ നിന്നും 4 കോടി പിടിച്ചത്.

#Distributing #money #voters #from #parked #car #secret #information #BJP #worker #arrested

Next TV

Related Stories
#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

Apr 30, 2024 10:12 PM

#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ്...

Read More >>
#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

Apr 30, 2024 09:39 PM

#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ സുമതി...

Read More >>
#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Apr 30, 2024 08:08 PM

#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്...

Read More >>
#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

Apr 30, 2024 07:39 PM

#Beer |ചൂട് കൂടി; തണുപ്പിക്കാൻ ബിയർ, ബെംഗളൂരുവില്‍ വില്പന കുതിച്ചുയര്‍ന്നു

ഫെബ്രുവരിക്കു ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപനയാണ് നഗരത്തിലെ...

Read More >>
#ArvindKejriwal | തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിന്റെ അറസ്റ്റ് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

Apr 30, 2024 05:58 PM

#ArvindKejriwal | തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേ‍ജ്‍രിവാളിന്റെ അറസ്റ്റ് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കേജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ...

Read More >>
#arrest | സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27-വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77-കാരൻ പിടിയിൽ

Apr 30, 2024 05:46 PM

#arrest | സഹോദരീ ഭർത്താവിനെ കൊന്ന കേസിൽ 27-വർഷം 'സന്യാസി'യായി ഒളിവിൽ; ഒടുവിൽ 77-കാരൻ പിടിയിൽ

ജഗന്നാഥപുരിയിലേക്ക് മാറിയതിനാൽ കണ്ടെത്താനായില്ല. എന്നാൽ പിന്നീട് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക്...

Read More >>
Top Stories