#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

#CCTV | ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു
May 1, 2024 06:56 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ ജില്ലയില്‍ ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ കേടായി.

ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലെ ക്യാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. രാത്രി ഏഴു മണിയോടെയാണ് ശക്തമായ ഇടിവെട്ടും മിന്നലുമുണ്ടായത്.

ഏകദേശം ഒരു മണിക്കൂറോളം മഴ തുടര്‍ന്നു. സിസി ടിവി ക്യാമറകള്‍ നശിച്ച വിവരം ജില്ലാ കളക്ടര്‍ സ്ഥാനാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

അതേസമയം, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് എം.ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന റൂമിലെ സിസി ടിവി ക്യാമറകള്‍ നശിച്ചെന്ന വിവരം ലിജു പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം സ്ഥാപിക്കണം.

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്ട്രോങ് റൂം പരിസരം നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിക്കണമെന്നും എം ലിജു ആവശ്യപ്പെട്ടു.

#Lightning #destroyed #CCTVs #strongroom #voting #machines #kept; #MLiju #complaint

Next TV

Related Stories
#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

May 21, 2024 09:43 PM

#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

ഫദ്‌വക്കൊപ്പം കുളിച്ചിരുന്ന മറ്റു നാലു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗലക്ഷണമില്ലാത്തതിനെതുടർന്ന് ഇവർ ആശുപത്രി...

Read More >>
#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

May 21, 2024 09:33 PM

#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും...

Read More >>
# VeenaGeorge | പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

May 21, 2024 09:18 PM

# VeenaGeorge | പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും....

Read More >>
#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

May 21, 2024 09:11 PM

#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ഇന്നലെ പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ്...

Read More >>
#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

May 21, 2024 09:02 PM

#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി...

Read More >>
#HRC |  യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

May 21, 2024 08:59 PM

#HRC | യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം...

Read More >>
Top Stories