#saved |കളിച്ചുകൊണ്ടിരിക്കെ ടേബിൾ ഫാനിൽ നിന്നും സഹോദരന് വൈദ്യുതാഘാതമേറ്റു: സാഹസികമായി രക്ഷപ്പെടുത്തി അനിയൻ

#saved |കളിച്ചുകൊണ്ടിരിക്കെ ടേബിൾ ഫാനിൽ നിന്നും സഹോദരന് വൈദ്യുതാഘാതമേറ്റു: സാഹസികമായി രക്ഷപ്പെടുത്തി അനിയൻ
Apr 18, 2024 12:21 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)    വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ.

പയ്യനാട് പിലാക്കൽ മേലേക്കളം റിജിൽജിത്തിനാണ് അനിയൻ റിനിൽജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയിൽ കളിക്കുമ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ടേബിൾഫാനിന്റെ വയർ കാൽതട്ടി മുറിയുകയായിരുന്നു.

മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറിൽ നിന്നും വൈദ്യുതാഘാത മേൽക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാൽ ഈ രംഗം കണ്ട് പരിഭ്രാന്തനായെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത അനുജൻ റിനിൽ ജിത്ത് ജ്യേഷ്ഠനെ രക്ഷിക്കുകയായിരുന്നു.

ഉടൻ തന്നെ ജ്യേഷ്ഠനെ അനിയൻ കയറി പിടിച്ചു. ഇതോടെ ദൂരേക്ക് തെറിച്ചു വീണെങ്കിലും അനുജൻ സാഹസികമായി കൈകൊണ്ടുതന്നെ ഫാനിന്റെ പൊട്ടിയ വയർ തട്ടി മാറ്റി.

ബഹളവും നിലവിളിയും കേട്ട് ബന്ധുക്കളും ഓടിയെത്തി. ഇതിനിടെ ബോധം നഷ്ടപ്പെട്ട സഹോദരന്റെ മുഖത്ത് റിനിൽ ജിത്ത് വെള്ളം തളിച്ചു. അതോടൊപ്പം നെഞ്ചിൽ കൈകൾ കൊണ്ട് അമർത്തി ശ്വാസം വീണ്ടെടുക്കാനുള്ള പ്രഥമ ശുശ്രൂഷയും അനുജൻ തന്നെ ചെയ്തുകൊണ്ടിരുന്നു.

തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചു. അപകട സമയത്തെ പെട്ടെന്നുള്ള ഇടപെടലാണ് ജ്യേഷ്ഠൻ രക്ഷപ്പെടാൻ കാരണമായത്. പയ്യനാട് പിലാക്കൽ മേലേക്കളം പ്രകാശ് -സുഷ ദമ്പതിമാരുടെ മക്കളാണിവർ. റിജിൽജിത്ത് മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസ്സിൽ എട്ടാംക്ലാസിലും റിനിൽജിത്ത് വടക്കാങ്ങര യു.പി. സ്‌കൂളിൽ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.

#Brother #gets #electrocuted #table #fan #playing #Brother #bravely #saved

Next TV

Related Stories
#incometax | പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ, സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

May 1, 2024 08:17 AM

#incometax | പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തൂ, സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെആദായനികുതി വകുപ്പ്...

Read More >>
#pannyanraveendran | ‘നി​ങ്ങ​ൾ മ​ന​സ്സി​​ൽ ഉ​ദ്ദേ​ശി​ച്ച​ത്​ എ​ന്താ​യാ​ലും പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​ന്ന​ല്ലേ..?’  തരൂരിനോട് പ​ന്ന്യ​ൻ

May 1, 2024 08:16 AM

#pannyanraveendran | ‘നി​ങ്ങ​ൾ മ​ന​സ്സി​​ൽ ഉ​ദ്ദേ​ശി​ച്ച​ത്​ എ​ന്താ​യാ​ലും പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​ന്ന​ല്ലേ..?’ തരൂരിനോട് പ​ന്ന്യ​ൻ

തെ​റ്റി​ദ്ധാ​ര​ണ തി​രു​ത്ത​ലും ബ​ന്ധം ഊ​ഷ്മ​ള​മാ​ക്ക​ലു​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ങ്കി​ലും പ​ന്ന്യ​ൻ അ​തൃ​പ്തി തു​റ​ന്നു...

Read More >>
#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

May 1, 2024 08:13 AM

#police | പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവം: കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്

അടിപിടിയിലും, കൃത്യനിര്‍വഹണം തടഞ്ഞതിലും കേസ് എടുക്കും. പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസ്...

Read More >>
#Gangattack | ഗുണ്ടാ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

May 1, 2024 08:01 AM

#Gangattack | ഗുണ്ടാ ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്‍റെ നെഞ്ചത്തും പലതവണ...

Read More >>
#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

May 1, 2024 07:35 AM

#Temperature | ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: നാല് ജില്ലകളിൽ അതീവജാഗ്രത; 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട്...

Read More >>
Top Stories