#KKShailaja |കെ കെ ശൈലജയ്‍ക്കെതിരായ സൈബർ ആക്രമണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 4 കേസുകൾ, പ്രവാസിക്കെതിരെ രണ്ട് എഫ്ഐആര്‍

#KKShailaja |കെ കെ ശൈലജയ്‍ക്കെതിരായ സൈബർ ആക്രമണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 4 കേസുകൾ, പ്രവാസിക്കെതിരെ രണ്ട് എഫ്ഐആര്‍
Apr 18, 2024 11:55 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 4 കേസുകൾ.

കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ രണ്ടിടത്ത് കേസെടുത്തിരിക്കുന്നത്. വടകരയിലും മട്ടന്നൂരിലുമാണ് മിൻഹാജിനെതിരായ കേസെടുത്തിരിക്കുന്നത്.

പേരാമ്പ്ര പൊലീസ് സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു.

കേസില്‍ ഇതുവരെ പ്രതി ചേർക്കപ്പെട്ടവരല്ലാം മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്.

ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് കെ എം മിൻഹാജിനെ മട്ടന്നൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ പരാമർശം.

ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. ശൈലജക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത് .

മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തിൽ ശൈലജയുടെ പേരിൽ ഇയാൾ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.

#Cyber ​​#attack #KKShailaja #four #cases #registered #two #FIRs #against #nonresidents

Next TV

Related Stories
#case |യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

May 1, 2024 04:12 PM

#case |യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

പുതിയങ്ങാടി അച്ചുമ്മന്റകത്ത് എ.ഷെരീഫാബിയുടെ(37) പരാതിയിലാണ്...

Read More >>
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ, ബഹിഷ്കരണവുമായി മുന്നോട്ട്

May 1, 2024 03:42 PM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ, ബഹിഷ്കരണവുമായി മുന്നോട്ട്

എന്നാൽ, പരിഷ്ക്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയുവിൻെറ ആവശ്യം. പ്രതിദിനം 100 ലൈസൻസിന് മുകളിൽ നൽകുന്ന 15 ഡ്രൈവർമാർക്ക്...

Read More >>
#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

May 1, 2024 03:35 PM

#rain |ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ...

Read More >>
#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

May 1, 2024 03:18 PM

#AVijayaraghavan | ‘നിയുക്ത എംപി വിജയരാഘവൻ’ അഭിവാദ്യമർപ്പിച്ചുള്ള ഫ്ലക്സ് പൊലീസ് എടുത്ത് മാറ്റി

സമാനമായ രീതിയിൽ 2019 ൽ എം.ബി രാജേഷിന്റെ വിജയം ആഘോഷിക്കാനായി പാട്ടും വോട്ടെണ്ണലിനു മു​മ്പെ പുറത്തിറക്കിയിരുന്നു. ജൂൺ നാലിനാണ് ​രാജ്യത്ത്...

Read More >>
#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

May 1, 2024 02:38 PM

#temperature |വിവിധ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ വരെ യെല്ലോ അലേർട്ട്

പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്....

Read More >>
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
Top Stories

GCC News