#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി
May 1, 2024 03:12 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) കോവിഷീൽഡിനെതിരേ സുപ്രിംകോടതിയിൽ ഹർജി. കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

സുപ്രിംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്.കോവിഷീൽഡ് സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനിയാണ് സ്ഥിരീകരിച്ചത്.

അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീൽഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കിയതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്.

വാക്സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യുകെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു.

യുകെ ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. യുകെ സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.

#expert #committee #appointed #examine #sideeffect'; #Petition #SupremeCourt #Covishield

Next TV

Related Stories
#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

May 15, 2024 08:23 PM

#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി...

Read More >>
#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

May 15, 2024 07:34 PM

#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

ബിരിയാണിയിലെ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം...

Read More >>
#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

May 15, 2024 04:40 PM

#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ്...

Read More >>
#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

May 15, 2024 02:12 PM

#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു....

Read More >>
#arrest |  ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

May 15, 2024 12:35 PM

#arrest | ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ...

Read More >>
#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

May 15, 2024 12:01 PM

#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ...

Read More >>
Top Stories