#arrest | ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ്

#arrest | ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ്
Apr 17, 2024 10:00 PM | By Athira V

കോട്ടയം: ( www.truevisionnews.com ) റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കയച്ച കേസിൽ 48-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത് വീട്ടിൽ മുഹമ്മദ് നിൻഷാദ് (48) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 

പനച്ചിക്കാട് സ്വദേശിനിയായ യുവതിയെ വിദേശജോലി വാഗ്ദാനംചെയ്ത് വിസിറ്റിങ് വിസയിൽ ഇയാൾ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ, വിദേശത്തേക്ക് ജോലിക്കായി ആളുകളെ അയക്കുന്നതിനാവശ്യമായ ലൈസൻസോ മറ്റ് രേഖകളോ ഇയാൾക്ക് ഉണ്ടായിരുന്നില്ല. 

വിദേശത്തുള്ള ഏജന്റിൽനിന്ന് ഇയാൾ പണം കൈപ്പറ്റിയിരുന്നു. തുടർന്ന് വിദേശത്ത് എത്തിയ യുവതിക്ക് പറഞ്ഞ ജോലിനൽകാതെ കബളിപ്പിക്കുകയായിരുന്നു. യുവതി ഈ വിവരം വീട്ടിൽ അറിയിക്കുകയും തുടർന്ന് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയെത്തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിനൊടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. 

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശ്. ആർ, എസ്.ഐമാരായ സജീർ, താജുദ്ദീൻ, രാധാകൃഷ്ണൻ, സി.പി.ഒ. മാരായ പ്രിൻസ്, സഞ്ജിത്ത്, പ്രകാശ്‌ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. 

#human #trafficking #arrest

Next TV

Related Stories
#murdercase |അമ്മയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം

Apr 30, 2024 02:54 PM

#murdercase |അമ്മയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട്ടെ ഓട്ടോഡ്രൈവറുടെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം

രാവിലെ ഇതുവഴിയെത്തിയ യുവതിയാണ് ശ്രീകാന്ത് വെട്ടേറ്റ് റോഡരികില്‍ ചോരയില്‍കുളിച്ച് കിടക്കുന്നത് ആദ്യം...

Read More >>
#DrBIqbal | കോവിഡ് വാക്സിന്റെ പാർശ്വഫലം: ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ

Apr 30, 2024 02:48 PM

#DrBIqbal | കോവിഡ് വാക്സിന്റെ പാർശ്വഫലം: ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ

വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള...

Read More >>
#temperature | കോഴിക്കോട് ആലപ്പുഴ ഉൾപ്പെടെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 30, 2024 02:36 PM

#temperature | കോഴിക്കോട് ആലപ്പുഴ ഉൾപ്പെടെ നാല് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ലയിൽ നിലവിലുള്ള ഓറഞ്ച് അലർട്ട് തുടരും. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും...

Read More >>
#CPIM  |സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

Apr 30, 2024 02:27 PM

#CPIM |സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം

ജനൽ ചില്ലുകളും ടൈൽസും തകർത്ത നിലയിലായിരുന്നു....

Read More >>
#buffaloattack |  പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

Apr 30, 2024 02:20 PM

#buffaloattack | പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

പോത്തിനെ വിൽക്കാനും വാങ്ങാനുമായി എത്തിയവർക്കാണ് പരിക്കേറ്റത്....

Read More >>
#accident |ദിശതെറ്റി വന്ന കാർ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

Apr 30, 2024 02:14 PM

#accident |ദിശതെറ്റി വന്ന കാർ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ ദി​ശ​മാ​റി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്...

Read More >>
Top Stories