#Temperature | പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്

#Temperature | പൊതുജന ശ്രദ്ധയ്ക്ക്, അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്
Apr 30, 2024 01:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി.

പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകം ശ്രദ്ധിക്കണം.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ്.

ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

2024 ഏപ്രിൽ 30 മുതൽ മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം,

കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം,

കാസറഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 30 മുതൽ മെയ് 04 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

#publicattention, #extreme #caution, #heatwave #warning #districts #Kerala; #Palakkad #OrangeAlert

Next TV

Related Stories
#bodyfound | തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; തോട്ടില്‍ ഒഴുക്കിൽപെട്ട ആളുടെ മൃതദേഹം കിട്ടി

May 21, 2024 02:02 PM

#bodyfound | തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; തോട്ടില്‍ ഒഴുക്കിൽപെട്ട ആളുടെ മൃതദേഹം കിട്ടി

ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ്...

Read More >>
#Heavyrain | സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ തുടരും

May 21, 2024 01:53 PM

#Heavyrain | സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ തുടരും

നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ...

Read More >>
#DrivingTest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രശ്‌നം പരിഹരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

May 21, 2024 01:46 PM

#DrivingTest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രശ്‌നം പരിഹരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ സർക്കാർ വിശദീകരണം ഹൈക്കോടതി...

Read More >>
#thaleekkaraexplosion | തളീക്കരയിലെ റോഡിലെ സ്ഫോടനം; പൊട്ടിയത് പടക്കങ്ങൾ എന്ന് പോലീസ്

May 21, 2024 01:27 PM

#thaleekkaraexplosion | തളീക്കരയിലെ റോഡിലെ സ്ഫോടനം; പൊട്ടിയത് പടക്കങ്ങൾ എന്ന് പോലീസ്

തിങ്കളാഴ്ച രാവിലെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പൊട്ടിയത് ഗുണ്ടാണെന്ന്...

Read More >>
#ThalasseryVigilanceCourt | തലശ്ശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ജീവനക്കാരന് പരിക്ക്

May 21, 2024 01:21 PM

#ThalasseryVigilanceCourt | തലശ്ശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ജീവനക്കാരന് പരിക്ക്

കാലിനും, നടുഭാഗത്തും പരിക്കേറ്റ ജിതിനിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക്...

Read More >>
#CPM | സി പി എം നേതാക്കൾക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; പ്രതി പാർട്ടി പ്രവർത്തകനല്ലെന്ന് സി പി എം

May 21, 2024 01:10 PM

#CPM | സി പി എം നേതാക്കൾക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവം; പ്രതി പാർട്ടി പ്രവർത്തകനല്ലെന്ന് സി പി എം

സ്‌ഫോടകവസ്തു എറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സ്ത്രീക്കും...

Read More >>
Top Stories