#bailapplication|ആറു വയസ്സുകാരിയെ തട്ടി കൊണ്ടു പോയ കേസ് : പഠനം തുടരണം ജാമ്യാപേക്ഷയുംമായി അനുപമ

#bailapplication|ആറു വയസ്സുകാരിയെ തട്ടി കൊണ്ടു പോയ കേസ് : പഠനം തുടരണം ജാമ്യാപേക്ഷയുംമായി അനുപമ
Apr 17, 2024 08:13 AM | By Meghababu

 കൊട്ടാരക്കര: (truevisionnews.com)മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി-1ൽ ജാമ്യാപേക്ഷ നൽകി. 

ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്.

കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ.

വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം. മോചനദ്രവ്യം നേടാൻ കഴിഞ്ഞ നവംബർ 27ന് വൈകിട്ട് നാലരയോടെ ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ കാറിൽ കടത്തി കൊണ്ടു പോയി തടങ്കലിൽ‌ പാർപ്പിച്ചെന്ന് ആരോപിച്ച് പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത ‍ കേസിൽ മൂവരും ജയിലിലാണ്.

കുട്ടിയെ കൊല്ലത്തെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച് കാറിൽ തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ ഡിസംബർ 2ന് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണം നടത്തിയ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകി.

#Six-year-#old #girl # kidnapped #case #Anupama #continue #studies #bail #application

Next TV

Related Stories
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

Apr 30, 2024 08:29 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ്...

Read More >>
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന്  പേർക്ക് പരിക്ക്

Apr 30, 2024 07:47 AM

#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ്...

Read More >>
#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

Apr 30, 2024 07:20 AM

#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
Top Stories