#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
Mar 29, 2024 08:51 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.

താമരശ്ശേരി തേക്കുംതോട്ടം മൈലാടിപ്പാറ അബ്ബാസ് സഖാഫി(57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം കുന്ദമംഗലം ചൂലാംവയലില്‍ വെച്ചായിരുന്നു അപകടം നടന്നത്. ബൈക്ക് യാത്രക്കിടെ അബ്ബാസ് സഖാഫിക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. സാരമായി പരിക്കേറ്റ സഖാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട് മുഖദാര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി പൂനൂര്‍ തേക്കുംതോട്ടത്തിലാണ് താമസം.

ദീര്‍ഘകാലം ലക്ഷദ്വീപിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ: ആയിശ. മക്കള്‍: അഹമ്മദ് കബീര്‍, ഫാത്വിമ ഹുദ. സഹോദരങ്ങള്‍: ആലിക്കോയ, ഹസ്സന്‍കോയ, ബഷീര്‍, ഇസ്മായില്‍, റാസി, നൂഹ്, ഫാസില, ജമീല.

#elderlyman #died #after #being #treated #bike #accident

Next TV

Related Stories
#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

Apr 29, 2024 08:44 AM

#dead|തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച...

Read More >>
#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

Apr 29, 2024 08:32 AM

#ShobhaSurendran |ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും...

Read More >>
#Allegation  |മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

Apr 29, 2024 08:18 AM

#Allegation |മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ...

Read More >>
#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

Apr 29, 2024 07:54 AM

#moneyextortion | ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാ​ഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന്‌...

Read More >>
#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

Apr 29, 2024 07:40 AM

#stabbed | യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ...

Read More >>
Top Stories