#accident|ഛത്തീസ്ഗഢിൽ ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; എട്ടു പേർ മരിച്ചു

#accident|ഛത്തീസ്ഗഢിൽ ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം;  എട്ടു പേർ മരിച്ചു
Apr 29, 2024 09:42 AM | By Meghababu

 ബെമെതാര:(truevisionnews.com) ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു. അപകടത്തിൽ 23പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്‌നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിൾ നിഷാദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.

കുടുംബചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം പത്താര ഗ്രാമത്തിലുള്ളവരാണ്. തിരയ്യ ഗ്രാമത്തിലെ കുടുംബ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയവരായിരുന്നു ഇവരെന്നും പൊലീസ് പറയുന്നു.

റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ട്രക്കിൽ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

#Cargo #lorry #collides #minitruck #Chhattisgarh #Eight #people #died

Next TV

Related Stories
#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

May 15, 2024 08:23 PM

#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി...

Read More >>
#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

May 15, 2024 07:34 PM

#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

ബിരിയാണിയിലെ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം...

Read More >>
#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

May 15, 2024 04:40 PM

#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ്...

Read More >>
#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

May 15, 2024 02:12 PM

#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു....

Read More >>
#arrest |  ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

May 15, 2024 12:35 PM

#arrest | ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ...

Read More >>
#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

May 15, 2024 12:01 PM

#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ...

Read More >>
Top Stories