#arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

 #arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ
Mar 29, 2024 05:24 PM | By VIPIN P V

പെരുമ്പാവൂർ: (truevisionnews.com) എറണാകുളം പെരുമ്പാവൂരിൽ ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ.

ഹണി അലി എന്ന അലി ഹൈദ്രോസ് ആണ് എക്‌സൈസിന്റെ പിടിയിലായത്. പ്രതിയുടെ സ്‌കൂട്ടറും, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോൺ വിളിച്ചാൽ ആവശ്യക്കാർക്കായി മദ്യം ബൈക്കിൽ എത്തിച്ചുനൽകുന്നതായിരുന്നു അലി ഹൈദ്രോസിന്റെ രീതി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്.

ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന് സാധിച്ചിരുന്നില്ല.

ദുഖവെള്ളി ദിവസത്തിലെ ബിവറേജ് അവധി മുതലെടുത്ത് വൻ മദ്യവിൽപനയാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. ദിവസവും നാലാളുകളെ വ്യത്യസ്ഥമായി ബിവറേജസിൽ അയച്ച് വൻതോതിൽ ഇയാൾ മദ്യശേഖരണം നടത്തിയിരുന്നു.

#Phonecall #alcohol #delivered; #person #soldliquor #bike #arrested #Excise

Next TV

Related Stories
#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 27, 2024 12:48 PM

#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം

Apr 27, 2024 12:38 PM

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#arrest |  വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

Apr 27, 2024 12:27 PM

#arrest | വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍...

Read More >>
#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 27, 2024 12:24 PM

#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്...

Read More >>
#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:16 PM

#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

Apr 27, 2024 12:08 PM

#goldrate |സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി

ഏപ്രിൽ 19 ന് സ്വർണവില സർവകാല റെക്കോർഡിലേക്കെത്തി 54520 ആണ് റെക്കോർഡ്...

Read More >>
Top Stories